'ഇത്രയും നശിച്ച റോഡ് ബ്രിട്ടനിൽ മാത്രമേയുണ്ടാകൂ' എന്ന് ട്വീറ്റ്; എങ്കിൽ ഇതൊക്കെയൊന്ന് കാണൂവെന്ന് നെറ്റിസൺസ് !!
text_fieldsബ്രിട്ടനിലെ റോഡിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് ഒരാൾ കഴിഞ്ഞ ദിവസം ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരുന്നു. കുഴിയുണ്ടായതിനെ തുടർന്ന് ടാർ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡിന്‍റെ ചിത്രമാണ് ട്വീറ്റ് ചെയ്തത്. ഇങ്ങനെയൊരു റോഡ് ബ്രിട്ടനിൽ മാത്രമേയുണ്ടാകൂവെന്ന് പരിതപിക്കുകയും ചെയ്തു. No Context Brits എന്ന ട്വിറ്റർ ഉപയോക്താവാണ് ട്വീറ്റ് ചെയ്തത്.
എന്നാൽ, ഈ ട്വീറ്റ് വൈറലാവുന്ന കാഴ്ചയാണ് പിന്നീട് ഇന്‍റർനെറ്റ് ലോകത്ത് കണ്ടത്. ഞങ്ങളുടെ നാട്ടിലെ റോഡിന്‍റെ അവസ്ഥ കൂടി കണ്ടിട്ട് അഭിപ്രായം പറയൂവെന്നാണ് നിരവധി പേർ മറുപടി നൽകിയത്. വിവിധ രാജ്യങ്ങളിലെ റോഡുകളുടെ ദാരുണാവസ്ഥയും ചിത്രങ്ങളായി പോസ്റ്റ് ചെയ്തു. ഇതോടെ ഒറിജിനൽ പോസ്റ്റ് വൈറലായി.
22k റിട്വീറ്റുകളാണ് പോസ്റ്റിന് ലഭിച്ചത്. സ്വന്തം നാട്ടിലെ റോഡുകളുടെ ചിത്രം കൂടി ചേർത്തായിരുന്നു റിട്വീറ്റ്. പല റോഡുകളുടേയും അവസ്ഥ കണ്ടാൽ ചിരിയടക്കാൻ തന്നെ കഴിയില്ല.
അർജന്‍റീനയിലെ റോഡിലെ കൂറ്റനൊരു കുഴിയുടെ മൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് ഞങ്ങളെന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്.
വാനുകളെ തന്നെ വിഴുങ്ങുന്ന കുഴികൾ ഫ്ലോറിഡയിലുണ്ടെന്ന് അമേരിക്കയിൽ നിന്നൊരാൾ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ റോഡിലെ കുഴിയിൽ നാസയിലെ ശാസ്ത്രജ്ഞർ ബഹിരാകാശ പര്യവേക്ഷണം വരെ നടത്താറുണ്ടെന്നാണ് മറ്റൊരു ട്വീറ്റ്.
രസകരമായ ട്വീറ്റുകൾ താഴെ കാണാം...
In Portland, Oregon, we fix potholes organically. pic.twitter.com/bK9iCYrms2
— GrannyLinda (@GrannyLinda17) July 17, 2021
Poland ❤️ pic.twitter.com/zu9nyywIFM
— Daniel 🇵🇱4️⃣1️⃣ (@GplFixer) July 17, 2021
Pittsburgh would like to get in on the action as well. pic.twitter.com/xXuZvycVyZ
— Joe Baron (@jpbaron__) July 17, 2021
meanwhile Indonesia... pic.twitter.com/Chd3mDuEv9
— lapmutleira (@iyxkz) July 17, 2021
No we have more beautiful raods in Pakistan. pic.twitter.com/rNwQi9hufd
— Asif Awan (@asifs_awan) July 17, 2021
Meanwhile In Zimbabwe, they even use potholes for swimming contests . pic.twitter.com/P1SmmOztJj
— mzizie the great (@zizie900) July 17, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.