ഊബറിൽ ഡ്രൈവർ സീറ്റിൽ സി.ഇ.ഒ: അത്ഭുതപ്പെട്ട് യാത്രക്കാർ, വൈറലായി ചിത്രങ്ങൾ
text_fieldsഇന്ത്യയിലെ നഗരങ്ങളിൽ കാബ് സർവിസുകൾക്ക് ദിനംപ്രതി ആവശ്യക്കാർ വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് മികച്ച സേവനം നൽകാനുള്ള മത്സരത്തിലാണ് കമ്പനികൾ. അടുത്തകാലത്തായി കാബുകൾ എത്താൻ താമസിക്കുന്നതും റദ്ദാക്കുന്നതും ഉൾപ്പെടെ നിരവധി പരാതികളാണ് കമ്പനികൾക്കെതിരെ യാത്രക്കാർ ഉന്നയിക്കുന്നത്.
എന്നാൽ കാബ് യാത്രക്കാരെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം ഡ്രൈവറായി എത്തിയത് ഊബർ ഇന്ത്യയുടെ പ്രസിഡന്‍റ് ആയ പ്രഭ്ജീത് സിങ് ആയിരുന്നു. നിരവധി യാത്രക്കാരാണ് പ്രഭ്ജീത്തുമായുണ്ടായ കൂടിക്കാഴ്ച്ചയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്റർനെറ്റിൽ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഉപദേശങ്ങളിലൊന്നാണ് സാഹിൽ ബ്ലൂം പറയുന്നത്- 'നിങ്ങളുടെ ഭാഗ്യത്തിന്റെ ഉപരിതല വിസ്തീർണം വർധിപ്പിക്കുക'. തനിച്ച് വീട്ടിൽ ഇരിക്കുമ്പോൾ ഭാഗ്യം നിങ്ങളെ ബാധിക്കില്ല. പുറത്തുകടക്കുക, ആളുകളെ കണ്ടുമുട്ടുക, അറിവുകൾ സ്വയം തുറന്നുകാട്ടുക- ഇതെല്ലാം കൂട്ടിച്ചേർക്കുകയും ഭാഗ്യം വരുന്ന ഒരു സ്ഥലത്ത് എത്താനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു!
വർക്ക് ഫ്രം ഹോം ആരംഭിച്ച് ഏറെ കാലങ്ങൾക്ക് ശേഷമാണ് ഓഫിസിലേക്ക് പോകുന്നത്. ഊബർ ഇന്ത്യ സി.ഇ.ഒ ആയ പ്രഭ്ജീത് സിങ് ആയിരുന്നു കാബ് ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രാഥമിക ഗവേഷണത്തിന്റെ ഭാഗമായിരുന്നു ഇത്. ഊബർ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളെ അവർക്കിടയിലേക്ക് തന്നെ ഇറങ്ങി ചെന്ന് കണ്ടെത്താനും പരിഹാരിക്കാനും എടുത്ത അദ്ദേഹത്തിന്‍റ തീരുമാനം പ്രശംസനീയമാണെന്ന് ലിങ്ക്ഡ് ഇൻ ഉപയോക്താവായ അനന്യ ദ്വിവേദി കുറിച്ചു.
പതിവ് ദിവസം പോലെ പോകുമായിരുന്ന ദിവസത്തെ സുന്ദരമാക്കിയത് പ്രഭ്ജീത് ആണെന്നാണ് മധുവന്തി സുന്ദരരാജന്‍റെ പ്രതികരണം. ഊബർ ബുക്ക് ചെയ്തുയടനെ ഡ്രൈവറുടെ സന്ദേശം ലഭിച്ചു. കാബിൽ കയറിയപ്പോൾ ഊബറിന്‍റെ സി.ഇ.ഒ.യെയാണ് കണ്ടത്. പ്രശ്നങ്ങളെ അതിന്‍റെ വേരുകളിലെത്തി കണ്ടെത്താനും പരിഹരിക്കാനുമുള്ള പ്രഭ്ജീതിന്‍റെ തീരൂമാനം ബഹുമാനം അർഹിക്കുന്നുണ്ടെന്നും മധുവന്തി കുറിച്ചു.
ഡൽഹി-എൻ.സി.ആറിലായിരുന്നു പ്രഭ്ജീതിന്‍റെ സഞ്ചാരം. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവമെങ്കിലും പ്രഭ്ജീതിന്‍റെ 'മാസ് എന്‍ട്രി'യെക്കുറിച്ചുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.