തിങ്കളാഴ്ച സൺഗ്ലാസുകളും ചാർജറുകളും മറക്കുന്നു, വ്യാഴാഴ്ച പലചരക്ക് സാധനങ്ങളും..; കളഞ്ഞുകിട്ടിയ അമൂല്യവസ്തുക്കൾ പങ്കുവെച്ച് ഊബർ
text_fieldsടാക്സി സർവീസായ ഊബർ കാറുകളിൽ നിന്ന് കളഞ്ഞ് കിട്ടിയ അമൂല്യവസ്തുക്കളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഊബർ യു.എസിന്‍റെ ആറാം വാർഷികത്തിൽ കമ്പനി പങ്കുവെച്ച ചിത്രത്തിൽ കൃത്രിമപല്ല് മുതൽ ഗ്ലാസുകൾ, ഐഡികൾ, ഫോണുകൾ, കീകൾ, വാലറ്റുകൾ തുടങ്ങിയ നിരവധി വസ്തുക്കൾ ഉൾപ്പെടുന്നുണ്ട്. തെരഞ്ഞെടുത്ത 50 വസ്തുക്കളുടെ ലിസ്റ്റാണ് ഊബർ പുറത്തുവിട്ടത്.
പട്ടികക്കൊപ്പം കളഞ്ഞുകിട്ടിയ വസ്തുക്കളുടെ വിശകലനവും ഊബർ നടത്തിയിട്ടുണ്ട്. ദിവസങ്ങൾക്കനുസരിച്ച് ടാക്സിയിൽ ഉപേക്ഷിക്കുന്ന സാധനങ്ങൾക്ക് ഒരു പൊതുസ്വഭാവമുള്ളതായും ഊബർ ചൂണ്ടിക്കാട്ടി. കമ്പനിയുടെ വിശകലനമനുസരിച്ച് തിങ്കളാഴ്ചകളിൽ ആളുകൾ സൺഗ്ലാസുകളും ചാർജറുകളും മറക്കാറുള്ളത്. എന്നാൽ വ്യാഴാഴ്ചകളിൽ പലചരക്ക് സാധനങ്ങളും ലാപ്‌ടോപ്പുകളുമാണ് ടാക്സിയിൽ ഉപേക്ഷിക്കാറുള്ളത്.
വാരാന്ത്യമായതിനാൽ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും വസ്ത്രങ്ങൾ, ഐഡി, താക്കോലുകൾ, ഫോണുകൾ, വാലറ്റുകൾ, മേക്കപ്പ്, ആഭരണങ്ങൾ എന്നിവ മറന്നുവെക്കാനുള്ള പ്രവണത കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടി. സാധനങ്ങൾ ഏറ്റവും കൂടുതൽ മറന്നുവെക്കുന്ന സമയം വൈകുന്നേരം 5 മണിയാണെന്നും അവർ കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട മുഴുവന്‍ സാധനങ്ങളുടെ പട്ടികയും അവർ വിശദാംശങ്ങളോടെ പട്ടികയിൽ ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.