തൻെറ കടയിൽ പ്രേതമുണ്ടെന്ന് ഉടമ; ശരിവെച്ച് ഗോസ്റ്റ് ഹണ്ടേഴ്സ് -വൈറലായി വീഡിയോ
text_fieldsപ്രേതങ്ങളുണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഈ വിഷയത്തിൽ വലിയ തർക്കം നിലനിൽക്കെ തന്നെ പ്രേതങ്ങളുണ്ടെന്ന് വാദിക്കുന്നവർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും പലപ്പോഴും വൈറലാകാറുണ്ട്. ബ്രിട്ടണിലെ ഒരു വളർത്തുമൃഗ കടയിൽനിന്നുള്ള ഇത്തരത്തിലെ ഒരു വിഡിയോ ആണ് ഇപ്പോൾ അവിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബ്രിട്ടണിലെ കോവൺട്രീയിലെ വളർത്തുമൃഗ കടയിൽനിന്നും രണ്ട് ആഴ്ചയായി വിചിത്രമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്രെ. കളിപ്പാട്ടങ്ങൾ ഷെൽഫിൽ നിന്ന് വലിച്ചെറിയപ്പെടുന്നതും വളർത്തുമൃഗങ്ങൾ ചില സമയങ്ങളിൽ പരിഭ്രാന്തരാകുന്നതും സ്‌ഥിരമായതോടെ കടയിലെ സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്യാൻ പേടിയുണ്ടെന്ന് അറിയിച്ച് ഉടമയെ സമീപിച്ചു.
തുടർന്ന് ഉടമയായ റെബേക്ക ഹാരിങ്ടൺ തൻെറ തൊഴിലാളികൾ പറയുന്നത് സത്യമാണോ എന്നറിയാൻ കടയിലെ സി.സി.ടി.വി പരിശോധിച്ചു. ഞെട്ടിപ്പോയ റെബേക്ക ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ഇവ വൈറലാകുകയുമായിരുന്നു.
പ്രാദേശിക ഗോസ്റ്റ് ഹണ്ടേഴ്സിന്റെ അന്വേഷണത്തിൽ ഒരു യുവാവിന്റെ പ്രേതമാണ് ഇതിനെല്ലാം കാരണമെന്ന് കണ്ടെത്തിയതായി ബ്രിട്ടണിലെ പത്രമായ ദി മിറർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
50 വർഷത്തോളം പഴക്കമുള്ള കടയാണ് ഇവിടെ ആദ്യം ഉണ്ടായിരുന്നത്. അത് യുദ്ധത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ തകർന്നത്രെ. അക്കാലത്ത് കടയിലുണ്ടായിരുന്ന യുവാവിന്റെ പ്രേതമാണിതെന്നും ഗോസ്റ്റ് ഹണ്ടേഴ്സ് പറയുന്നു.
ദേഷ്യം കൊണ്ടല്ല പ്രേതം ഇങ്ങനെ പെരുമാറുന്നതെന്നും, ഞങ്ങളുടെ സാന്നിധ്യം ഇവിടെയുള്ളത് ഇഷ്ടപ്പെടാത്തതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നതെന്നും ഉടമ റെബേക്ക വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.