വഴിയരികില്‍ പച്ചക്കറി വിറ്റത് യു.പിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്നെ; അതിനുപിന്നിലൊരു കഥയുണ്ട്
text_fieldsലഖ്‌നോ: റോഡരികൾ നിരത്തിവെച്ചിരിക്കുന്ന പച്ചക്കറികൾ, തക്കാളിപ്പെട്ടിക്കുമേൽ ഇരുന്ന് അത് വിൽക്കുന്നത് ഉത്തര്‍പ്രദേശിലെ മുതിർന്ന എ.എ.എസ് ഉദ്യോഗസ്ഥൻ! ഈ ഫോട്ടോ വൈറലാകാൻ അധികം നേരമൊന്നും വേണ്ടിവന്നില്ല. ഉത്തർപ്രദേശ് ഗതാഗത വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായ അഖിലേഷ് മിശ്രയാണ് ഫോട്ടോയിലുണ്ടായിരുന്നത്. അത് വ്യാജ ഫോട്ടോയാണെന്ന് പലരും കരുതി. പക്ഷേ, ആ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് അഖിലേഷ് മിശ്രയുടെ സ്വന്തം ഫേസ്ബുക്ക് പേജിലാണ്.
അഭിനന്ദനങ്ങളും വിമർശനങ്ങളുമായി ഫോേട്ടാ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. സർക്കാറിനെ നാണംകെടുത്താനാണ് അദ്ദേഹമിത് ചെയ്തതെന്ന് ചിലർ വിമർശിച്ചു. ഉന്നത ഉദ്യോഗസ്ഥെൻറ എളിമയെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി. ഇപ്പോൾ, അഖിലേഷ് മിശ്ര തന്നെ സംഭവത്തിെൻറ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സംഭവത്തിെൻറ വിശദീകരണം നൽകിയത്.
'ഔദ്യോഗിക ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ഞാൻ പ്രയാഗ് രാജിൽ പോയിരുന്നു. തിരികെവരുമ്പോൾ കുറച്ച് പച്ചക്കറി വാങ്ങാനാണ് ഞാൻ വഴിയോരത്തിരുന്ന് പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ അടുത്തെത്തിയത്. ഒരു പ്രായമായ സ്ത്രീയാണ് അവിടെ പച്ചക്കറി വിൽക്കാൻ ഇരുന്നത്. അവരുടെ കുട്ടി സ്റ്റാളിൽനിന്ന് വളരെ ദൂരെ പോയെന്നും തിരികെ കൊണ്ടുവരുന്നതു വരെ അവിടെ ഇരിക്കാേമായെന്നും അവർ എന്നോട് ചോദിച്ചു. ആ അഭ്യർഥന സ്വീകരിച്ചാണ് ഞാൻ പച്ചക്കറി സ്റ്റാളിൽ ഇരുന്നത്. അപ്പോൾ സാധനം വാങ്ങാനായി ആളുകൾ എത്തുകയും ഞാൻ അവരുമായി സംസാരിക്കുകയും ചെയ്തു. അപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആ ഫോട്ടോ എടുക്കുകയും എെൻറ ഫോണിൽ നിന്ന് അത് എെൻറ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വളരെ വൈകിയാണ് ഇതെല്ലാം എെൻറ ശ്രദ്ധയിൽപ്പെട്ടത്. ദയവായി എല്ലാവരും മനസ്സിലാക്കുക' -അഖിലേഷ് മിശ്ര ഫേസ്ബുക്കിൽ കുറിച്ചു.
ഉത്തർപ്രദേശിലെ ഏറെ മികച്ച ഉദ്യോഗസ്ഥരിൽ ഒരാളും ജനപ്രിയനുമാണ് അഖിലേഷ് മിശ്ര. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്ന ഉേദ്യാഗസ്ഥനെന്ന് പേരെടുത്ത ആളാണ് അദ്ദേഹം. സാംസ്കാരിക പ്രവർത്തനങ്ങളിലും സാഹിത്യ ചർച്ചകളിലുമൊക്കെ ഏറെ സജീവമാണ് അഖിലേഷ് മിശ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.