ഓടിക്കൊണ്ടിരുന്ന ട്രക്കിന് മുകളിൽ കയറി പുഷ് അപ്പ്; ശക്തിമാനാകാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
text_fieldsലഖ്നോ: വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാലിന്യ ട്രക്കിന് മുകളിൽ വെച്ച് പുഷ്-അപ് ചെയ്യുന്ന യുവാവിന്റെ വിഡിയോ പങ്കുവെച്ച് ഉത്തർ പ്രദേശിലെ പൊലീസുകാരി. ലഖ്നോവിലാണ് സംഭവം നടന്നത്. കുറച്ച് നേരം പുഷ്-അപ്പ് എടുത്തതിന് ശേഷം ട്രക്കിന് മുകളിൽ എവിടെയും പിടിക്കാതെ നിന്ന് കൈകളുയർത്തി തന്റെ നേട്ടം ആഘോഷിച്ച യുവാവ് അങ്ങനെ തന്നെ അൽപ്പ ദൂരം സഞ്ചരിച്ചു. എന്നാൽ, ഒരു ഘട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയും ചെയ്തു.
ജീവൻ പോലും പോകുമായിരുന്ന അപകടത്തിൽ നിന്ന് തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. യുവാവിന്റെ വീഴ്ചയോടെ വിഡിയോ അവസാനിക്കുന്നുണ്ടെങ്കിലും അതിന് ശേഷം ശരീരത്തിലേറ്റ പരിക്കുകളും ദൃശ്യമാക്കുന്നുണ്ട്. ''കുറച്ച് ദിവസത്തേക്കെങ്കിലും യുവാവിന് ഇരിക്കാൻ പോലും സാധിക്കില്ലെന്ന്' വിഡിയോ പങ്കുവെച്ച അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ശ്വേത ശ്രീവാസ്തവ കുറിച്ചു. 'ശക്തിമാനാകാനായിരുന്നു അവൻ ശ്രമിച്ചത്. എന്നാൽ ഇനി അവന് ഒന്നിരിക്കണമെങ്കിൽ പോലും ദിവസങ്ങളെടുക്കും. ദയവുചെയ്ത് ഇതുപോലു അപകടം പിടിച്ച സാഹസങ്ങൾ ചെയ്യരുത്'. -അവർ കൂട്ടിച്ചേർത്തു.
വിഡിയോ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.