Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഏഴടി ഒമ്പതിഞ്ച്...

ഏഴടി ഒമ്പതിഞ്ച് നീളമുള്ള മുടിയുമായി റെക്കോഡിട്ട് യു.പി സ്വദേശിനി

text_fields
bookmark_border
ഏഴടി ഒമ്പതിഞ്ച് നീളമുള്ള മുടിയുമായി റെക്കോഡിട്ട് യു.പി സ്വദേശിനി
cancel

ലഖ്നോ: ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും കൂടുതൽ നീളമുള്ള മുടിയുള്ള വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കി ഉത്തർപ്രദേശിൽ നിന്നുള്ള 46കാരി. ഏഴടി ഒമ്പതിഞ്ചാണ് സ്മിത ശ്രീവാസ്തവയുടെ മുടിയുടെ നീളം. 14 വയസുള്ളപ്പോൾ മുതലാണ് സ്മിതയുടെ മുടി വളർന്നു തുടങ്ങിയത്. 1980കളിലെ നീളം കൂടിയ മുടിയുള്ള നടിമാരായിരുന്നു സ്മിതയെ ആകർഷിച്ചത്. തുടർന്ന് അവരെ പോലെ സ്മിതയും മുടി വളർത്തി തുടങ്ങി.

''ഇന്ത്യൻ സംസ്കാരത്തിൽ ദേവതകൾക്ക് വളരെ നീളം കൂടിയ മുടി കാണാം. നമ്മുടെ സമൂഹത്തിൽ മുടി മുറിച്ചുകളയുന്നത് മോശമാണെന്നാണ് കരുതുന്നത്. അതിനാലാണ് സ്ത്രീകൾ മുടി വളർത്തുന്നത്.''-സ്മിത ഗ്വിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് പറഞ്ഞു.

ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ സ്മിത തലമുടി കഴുകുകയുള്ളൂ. മുടിയുണക്കാൻ ഉണങ്ങിയ ടവലിൽ കെട്ടിവെക്കും. പിന്നീടാണ് മുടി പിന്നിയിടുക. ഒരു ബെഡിലോ കസേരയിലോ കയറി നിന്നാണ് മുടി ചീകുക. മുടിയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ വളർച്ചയുടെ രഹസ്യം പങ്കുവെക്കണമെന്നാണ് പലരും ആവശ്യപ്പെട്ടത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP womanlong hair
News Summary - UP woman, 46, sets world record with 7 ft 9 in long hair
Next Story