12 തവണ പരീക്ഷയെഴുതി; ഏഴുതവണ മെയിൻസ്, അഞ്ച് തവണ ഇന്റർവ്യൂ -എന്നിട്ടും കിട്ടിയില്ല; സിവിൽ സർവീസ് പരാജയത്തെ കുറിച്ച് മത്സരാർഥി
text_fieldsകഴിഞ്ഞദിവസമാണ് സിവിൽ സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ കൂടുതലും. അതിനിടയിൽ വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനംകവർന്നിരിക്കുന്നത്. യു.പി.എസ്.സി പരീക്ഷ 12 തവണ എഴുതിയിട്ടും വിജയിക്കാനായില്ലെന്നാണ് എക്സ് യൂസർ ആയ കുനാൽ ആർ. വിരുൽകർ പറയുന്നത്.
'12 തവണ ശ്രമിച്ചു. ഏഴു തവണ മെയിൻസ് എഴുതി. അഞ്ച് തവണ ഇന്റർവ്യൂവിൽ പങ്കെടുത്തു.എന്നിട്ടും തെരഞ്ഞെടുക്കപ്പെട്ടില്ല.'-എന്നാണ് വിരുൽകർ കുറിച്ചത്. ജീവിതത്തിന്റെ മറ്റൊരു പേരാണ് പോരാട്ടമെന്നും അദ്ദേഹം കുറിച്ചു. ചുരുങ്ങിയ നേരം കൊണ്ട്തന്നെ പോസ്റ്റ് വൈറലായി.
താങ്കളുടെ പേര് അറിയാൻ താൽപര്യമുണ്ട്. ഒരുപക്ഷേ ജീവിതം വലിയ കാര്യങ്ങൾ മുന്നിൽ നിർത്തിയിരിക്കാം. താങ്കളുടെ പോരാട്ടവും സ്ഥിരോത്സാഹവും വിവരിക്കാൻ വാക്കുകൾ പോരാ. താങ്കൾ നന്നായി പരിശ്രമിച്ചു. താങ്കളെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് ഒരാൾ പോസ്റ്റിന് മറുപടി എഴുതിയത്.
ഹൃദയഭേദകമാണിത്. എന്തൊരു കഠിനാധ്വാനമാണിത്. നിങ്ങളെ നമിക്കുന്നു. താങ്കളുടെ യാത്ര പ്രചോദനം നൽകുന്നതാണ്. താങ്കൾക്ക് കൂടുതൽ ശക്തി കൈവരട്ടെ. വൈദം അനുഗ്രഹിക്കട്ടെ. സ്നേഹം...എന്നാണ് മറ്റൊരാൾ കുറിച്ചത്.
ലക്ഷ്യം കൈവരിക്കാതെ ഒരാൾക്കും താങ്കളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. താങ്കൾ പൊളിയാണ്. മനസിന് കൂടുതൽ ശക്തി കൈവരട്ടെ.'-എന്ന് മറ്റൊരാൾ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.