റെസ്റ്റോറന്റിൽ ഈ വാക്കുകൾ ഉപയോഗിക്കൂ; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഡിസ്കൗണ്ടുകൾ
text_fieldsലാഭകരമായ ഡിസ്കൗണ്ടുകൾ മുതൽ നവീനമായ വിഭവങ്ങൾ വരെ രസകരമായ വഴികളിലൂടെ ജനക്കൂട്ടത്തെ പടിവാതിലിലെത്തിക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് റെസ്റ്റോറന്‍റുകൾ. ഇത്തരത്തിൽ കൗതുകകരമായ ചില നയങ്ങളുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു റെസ്റ്റോറന്‍റ്. ഇവിടെയെത്തുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കാൻ ഒരല്പം മര്യാദ കാണിച്ചാൽ മാത്രം മതി.
ആദരവുകൾക്കാണ് ഈ റെസ്റ്റോറന്‍റ് ഡിസ്കൗണ്ട് നൽകുക. അത്ഭുതമായി തോന്നുന്നുണ്ടോ? ഹൈദരാബാദിലെ ദക്ഷിൻ-5 എന്ന റെസ്റ്റോറന്‍റാണ് ഈ രസകരമായ ഓഫറുമായി എത്തിയിരിക്കുന്നത്. 'താങ്ക് യു(Thank You)', 'പ്ലീസ്(Please)', 'ഹാവ് എ നൈസ് ഡേ (Have a Nice Day)' തുടങ്ങി സൗമ്യവും വിനയമുള്ള വാക്കുകളും ഉപയോഗിക്കുന്നവർക്ക് 35 രൂപ വരെ ഡിസ്കൗണ്ടാണ് ദക്ഷിൻ-5 നൽകുന്നത്.
നന്ദിവാക്കുകളും ആദരവുകളും ഇപ്പോൾ കുറയുകയാണ്. നഷ്ടപ്പെട്ടു പോയ സംസ്കാരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ദക്ഷിൻ-5 നടത്തുന്നതെന്നും റെസ്റ്റോറന്‍റ് ഉടമകളായ എ.കെ. സോളങ്കി, സഞ്ജയ് കുമാർ ബ്ലേസ് എന്നിവർ അറിയിച്ചു. ഇത്തരം വാക്കുകളുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് ഡിസ്കൗണ്ടും കൂടുമെന്നതാണ് മറ്റൊരു രസകരമായ സംഭവം.
അതായത് വെജിറ്റബിൾ താലി എന്ന ഓർഡർ ചെയ്താൽ തുക 165ഉം, "താലി പ്ലീസ്" എന്ന് ആവശ്യപ്പെട്ടാൻ 150 രൂപയുമാകും ഈടാക്കുക എന്ന് സാരം.
'റെസ്റ്റോറന്റിന്‍റെ പ്രവർത്തനം ആവർത്തനവും തിരക്കേറിയതുമാണ്. എണ്ണമറ്റ ജോലികൾ ചെയ്യുന്നതിനാൽ ചിലപ്പോൾ ജീവനക്കാരക്ക് തൃപ്തികരമായ രീതിയിൽ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ സാധിക്കണമെന്നില്ല. ഇത് ഉപഭോക്താക്കൾക്ക് അരോചകമായി തോന്നിയേക്കാം. സൗമ്യമായ രീതിയിൽ പെരുമാറുകയും ആദരപൂർണമായ വാക്കുകൾ ഉപയോഗിക്കുകയും വഴി അരോചകം ഇല്ലാതാക്കാനും സംസ്കാരം വളർത്തിയെുക്കാൻ സാധിക്കും' -സഞ്ജയ് കുമാർ ബ്ലേസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.