നടുറോഡിൽ 'തൽസമയം'- കാർ തട്ടിയെന്നാരോപിച്ച് ടാക്‌സി ഡ്രൈവറെ പൊതിരെ തല്ലി യുവതി; വീഡിയോ വൈറൽ
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിലെ ലഖ്നോ നഗരത്തിൽ ടാക്‌സി ഡ്രൈവറെ നടുറോഡില്‍വെച്ച് യുവതി പൊതിരെ തല്ലുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ലഖ്നോയിലെ അവാദ് ക്രോസിങിൽ നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ. തന്നെ കാര്‍ തട്ടിയെന്നാരോപിച്ചാണ് യുവതി ഡ്രൈവറുടെ കരണത്ത് തുടരെ തുടരെ അടിക്കുന്നത്. അതേസമയം, എന്നാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്ന് വ്യക്തമല്ല.
യുവതി ഡ്രൈവറെ തല്ലുേമ്പാൾ പ്രശ്‌നത്തില്‍ ഇടപെടാൻ ട്രാഫിക് പൊലീസുകാരൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇതെല്ലാം അവഗണിച്ച് യുവതി തല്ല് തുടരുകയാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച മറ്റൊരാളോട് താൻ ആരാണെന്ന് ചോദിച്ച് യുവതി അടിക്കാൻ ശ്രമിക്കുന്നതും അയാൾ തടയുന്നതും വീഡിയോയിൽ കാണാം.
Viral Video: A Girl Continuously Beating a Man (Driver of Car) at Awadh Crossing, Lucknow, UP and allegedly Damaging his Phone inspite of him asking for Reason pic.twitter.com/mMH7BE0wu1
— Megh Updates 🚨 (@MeghUpdates) July 31, 2021
അവാദ് ക്രോസിങിലെ സീബ്രാ ലൈനിൽ വെച്ചാണ് യുവതി ഡ്രൈവറെ തല്ലുന്നത്. ഇതേ തുടർന്ന് ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തു. മേഘ് അപ്ഡേറ്റ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട വീഡിയോ ഉടൻ വൈറലാകുകയും ചെയ്തു. കാറുടമടയുടെ 15,000 രൂപയുടെ മൊബൈൽ യുവതി നശിപ്പിച്ചെന്നും താനൊരു നിർധനനാണെന്നും പറയുന്ന ഡ്രൈവർ, സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരോരോടായി വനിത പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്.
തല്ലുന്നതിന്‍റെ കാരണം ചോദിക്കുേമ്പാൾ, അയാളുടെ കാര്‍ തന്‍റെ മേല്‍ തട്ടിയെന്നാണ് യുവതി പറയുന്നത്.'ഒരുപാടായി, നിർത്തൂ' എന്ന് പറഞ്ഞ് മര്‍ദനം തടയാന്‍ എത്തിയ മറ്റൊരാളോടും യുവതി തട്ടിക്കയറുകയും തല്ലുകയും ചെയ്യുന്നത് മറ്റൊരു വീഡിയോയിൽ കാണാം. തന്‍റെ ശരീരത്തില്‍ തൊടരുതെന്ന് അയാള്‍ ശബ്ദമുയര്‍ത്തുന്നതും കേൾക്കാം. യുവതി അയാളുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും തല്ലുകയുമാണ്. അയാൾ യുവതിയെ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.
Even the Person who came to Save the Cab Driver was Assaulted in these undated Viral Videos.
— Megh Updates 🚨 (@MeghUpdates) July 31, 2021
She can be heard saying the Car Hit her pic.twitter.com/CXuUoBaLUj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.