സാരിയും മുണ്ടുമുടുത്ത് മഞ്ഞിലൂടെ ഊർന്നിറങ്ങി ദമ്പതികൾ; സ്കീയിങ് വിഡിയോ വൈറൽ
text_fieldsസാരിയിലും മുണ്ടിലും കൂളായി സ്കീയിങ് നടത്തി കൈയടി നേടി ഇന്ത്യൻ ദമ്പതികൾ. യു.എസിലെ മിനിസോട്ടയിൽ പ്രമുഖ സ്കീയിങ് പ്രദേശത്താണ് ദിവ്യയുടെയും മധുവിന്‍റെയും അഭ്യാസം.
സാരിയുടുത്ത് ദിവ്യയും മുണ്ടും ഷർട്ടും അണിഞ്ഞ് മധുവും സ്കീയിങ് നടത്തുന്ന വിഡിയോ ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. മറ്റെല്ലാ തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറാൻ ഭ്രാന്തമായ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന അടിക്കുറിപ്പോടെയാണ് ദിവ്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്കീയിങ് ചെയ്യുേമ്പാൾ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ച് അഭ്യാസപ്രകടനം നടത്താൻ കഷ്ടപ്പെടുേമ്പാഴാണ് ദമ്പതികളുടെ കൂളായ പ്രകടനം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. പർവത നിരകളിലെ മഞ്ഞിലൂടെ കാലിൽ ഉപകരണം ഘടിപ്പിച്ച് ഊർന്നിറങ്ങുന്നതാണ് സ്കീയിങ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നിമിഷങ്ങൾക്കം വിഡിയോ ലക്ഷക്കണക്കിന് പേർ കണ്ടു. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസ അറിയിച്ച് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.