Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'നീ കൂടെയു​ണ്ടെങ്കിൽ...

'നീ കൂടെയു​ണ്ടെങ്കിൽ കണ്ണുകളെന്തിനു വേറെ...'- കണ്ണുകാണാത്ത പട്ടിക്കുട്ടിയെ നടയിറങ്ങാൻ നായ സഹായിക്കുന്ന വിഡിയോ വൈറൽ

text_fields
bookmark_border
നീ കൂടെയു​ണ്ടെങ്കിൽ കണ്ണുകളെന്തിനു വേറെ...- കണ്ണുകാണാത്ത പട്ടിക്കുട്ടിയെ നടയിറങ്ങാൻ നായ സഹായിക്കുന്ന വിഡിയോ വൈറൽ
cancel

'കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിന്​ വേറേ?' എന്ന പാട്ട്​ ഓർമ്മ വരും ഈ വിഡിയോ കണ്ടാൽ. കണ്ണുകാണാത്തൊരു പട്ടിക്കുട്ടിയെ നടയിറങ്ങാൻ സഹായിക്കുന്ന നായയാണ്​ വിഡിയോയിലുള്ളത്​. ദി ഫീൽ ഗുഡ്​ പേജ്​ എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്ന വിഡിയോ നിരവധി പേരുടെ മനംകവർന്നിരിക്കുകയാണ്​. വിഡിയോ ഇതുവരെ മൂന്നര ലക്ഷത്തിലധികം പേരാണ്​ കണ്ടിരിക്കുന്നത്​.

വീട്ടിനുള്ളിലെ ഓരോ നടയും ഇറങ്ങിയ ശേഷം നായ വളരെ ശ്രദ്ധപൂർവം പട്ടിക്കുട്ടിയെ പടിയിറങ്ങാൻ സഹായിക്കുന്നതാണ്​ വിഡിയോയിലുള്ളത്​. 'ഈ നല്ല കുട്ടി കണ്ണുകാണാത്ത ചങ്ങാതിയെ നടയിറങ്ങാൻ സഹായിക്കുകയാണ്​' എന്ന കാപ്​ഷനാണ്​ വിഡിയോക്ക്​ നൽകിയിരിക്കുന്നത്​. നിരവധി പേർ റീട്വീറ്റ്​ ചെയ്​ത വിഡിയോക്ക്​ വികാരനിർഭരമായ കമൻറുകളും ലഭിച്ചിട്ടുണ്ട്​. 'ഇത്തരം സ്​നേഹം വിലമതിക്കാനാകാത്ത സമ്മാനമാണ്​' എന്നായിരുന്നു ഒരാളുടെ കമൻറ്​. 'ഇന്ന്​ ഞാൻ ഇൻറർനെറ്റിൽ കണ്ട ഏറ്റവും മാധുര്യമുള്ള കാഴ്​ച' എന്നായിരുന്നു മറ്റൊരാളുടെ കമൻറ്​. 'ഈ പ്രിയപ്പെട്ട സുഹൃത്തിനെപോലെ കനിവില്ലാത്ത നിരവധി മനുഷ്യർ ഉണ്ട്​' എന്ന കമൻറും വിഡിയോക്ക്​ കിട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videos
News Summary - Video of Dog helps blind puppy walk down the stairs went viral
Next Story