'നിങ്ങളെ കൗതുകപ്പെടുത്തുകയല്ല, അവള്‍ക്ക് ഓടിനടക്കാനുള്ള കാടാണീ വരയ്ക്കുന്നത്'; വൈറലായി ആനയുടെ വിഡിയോ, പിന്നാലെ വിമര്‍ശനം
text_fieldsമൃഗങ്ങളോട് മനുഷ്യന്‍ കാട്ടുന്ന ക്രൂരതകളെ കുറിച്ച് സജീവമായ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ് ചിത്രം വരയ്ക്കുന്ന കുട്ടിയാനയുടെ വിഡിയോ. സമൂഹമാധ്യമങ്ങളില്‍ ആശ്ചര്യമുയര്‍ത്തി വിഡിയോ വൈറലായെങ്കിലും, അതിന് പിന്നിലെ ക്രൂരതകളെക്കുറിച്ചും ചര്‍ച്ചയാവുകയാണ്.
തായ്‌ലന്‍ഡിലെ ഒമ്പതു വയസുള്ള നോങ് താന്വ എന്ന ആനക്കുട്ടി കാന്‍വാസില്‍ തുമ്പിക്കൈയുപയോഗിച്ച് മനോഹരമായി ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. മേറ്റങ് ആനക്ക്യാമ്പിലാണ് നോങ് വളരുന്നത്. തുമ്പിക്കൈയില്‍ ബ്രഷ് പിടിച്ചുകൊണ്ട് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വരയ്ക്കുകയാണ്. നോങ് വരച്ച ചിത്രം 4.10 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.
A painting by an elephant in Thailand sold for $5.5k+ in an online fundraiser for the Maetang Elephant Camp.
— NowThis (@nowthisnews) July 7, 2021
The painting shows a silhouette of 9-year-old elephant Nong Thanwa and her friend Dumbo. Nong painted it herself using her trunk 🐘🎨 pic.twitter.com/C9QF9WR85F
എന്നാല്‍, മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതയാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. പെയിന്റും ബ്രഷും ഉപയോഗിച്ച് ചിത്രം വരയ്‌ക്കേണ്ട ഒരു ജീവിയല്ല ആന. കാട്ടില്‍ ഓടിനടക്കേണ്ട പ്രായത്തിലാണ് കടുത്ത പരിശീലനത്തിലൂടെ ആനയെ ചിത്രം വരയ്ക്കാന്‍ പഠിപ്പിക്കുന്നത് -പലരും ചൂണ്ടിക്കാട്ടുന്നു.
Terrible!!!! Elephants shouldn't be forced to engage in such foolishness!
— Anna Fisher (@anna_irjuk) July 7, 2021
നല്ല കാര്യമാണെന്ന് കരുതി മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും മൃഗങ്ങള്‍ക്ക് എത്ര ക്രൂരമായാണ് അനുഭവപ്പെടുക എന്നതിന്റെ ഉദാഹരണമാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി.
This is animal abuse. Stop promoting it
— Anais ST (@anabelsolistre) July 7, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.