'ഈ ആനയെ നമ്മൾ നടത്തിയെങ്കിൽ എന്തും സാധ്യം' -കൃത്രിമകാലിൽ നടക്കുന്ന ആനയുടെ വിഡിയോ വൈറൽ
text_fieldsമനുഷ്യൻ കൃത്രിമകാൽ ഉപയോഗിച്ച് നടക്കുന്നത് സാധാരണയാണല്ലോ. എന്നാൽ, ഒരു പിടിയാന കൃത്രിമകാൽ ഉപയോഗിച്ച് നടക്കുന്ന വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ മൃഗസ്നേഹികൾ. തായ്ലന്റിലെ മോഷ എന്ന ആനയുടെ വിഡിയോ ആണിത്. അറിയാതെ മൈനിൽ ചവിട്ടിയതിനെ തുടർന്നാണ് മോഷക്ക് കാൽ നഷ്ടമാകുന്നത്. തുടർന്ന് മോഷയുടെ പരിപാലകർ അവൾക്ക് കൃത്രിമകാൽ വെച്ച് കൊടുക്കുകയായിരുന്നു.
2020 നവംബറിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും മൃഗസ്നേഹികൾ ഏറ്റെടുത്തത്. 'ഈ ആനയെ നമുക്ക് നടത്താൻ സാധിച്ചു എങ്കിൽ ഒന്നും അസാധ്യമല്ല' എന്ന കാപ്ഷനോടെയാണ് അദ്ദേഹം മോഷയുടെ വിഡിയോ പങ്കുവെച്ചത്.
കാൽ മുറിച്ചുമാറ്റിയ ഭാഗത്ത് ടാൽകം പൗഡർ നല്ലതുപോലെ ഇട്ട ശേഷമാണ് ആനക്ക് കൃത്രിമകാൽ വെച്ചുപിടിപ്പിക്കുന്നത്. 'ഇതാണ് യഥാർഥ മൃഗസ്നേഹം', 'നമ്മുടെ കർത്തവ്യം സ്നേഹത്തോടെയും കരുതലോടെയും ചെയ്താൽ അസാധ്യമായി ഒന്നുമില്ല', 'ആനകൾ നമ്മുടെ സ്നേഹം അർഹിക്കുന്നു' തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചത്.
If we can make an elephant walk, nothing is impossible to achieve. pic.twitter.com/CPo9TreJ0s
— Susanta Nanda IFS (@susantananda3) April 18, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.