ആനയുടെ ആക്രമണത്തിൽ നിന്ന് പിതാവും മകനും രക്ഷപ്പെടുന്ന വിഡിയോ വൈറൽ
text_fieldsകീഴുപറമ്പ് (മലപ്പുറം): ആനക്ക് നൽകാൻ തേങ്ങയുമായി എത്തിയ പിതാവും മകനും ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അരീക്കോടിനടുത്ത് കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പിൽ തളച്ചിട്ട കൊളക്കാടൻ മിനി എന്ന ആനയുടെ അടുത്ത് പിതാവും മകനും തേങ്ങ കൊടുക്കാനെത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
പിതാവാണ് ആദ്യം തേങ്ങ നൽകിയത്. തുടർന്ന് മകൻ തേങ്ങ കൊടുക്കുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. പിതാവ് ഉടൻ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ രണ്ടുപേരും തെറിച്ച് വീഴുകയും ചെയ്തു. 2021 നവംബറിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.
പൊതുവെ ശാന്തനായ ആനയാണ് മിനിയെന്നും എന്നാൽ, പലരും പഴത്തൊലിയും തേങ്ങയുടെ ചകിരിയും മാത്രം നൽകി കബളിപ്പിക്കുന്നതാകാം ആനയെ പ്രകോപിപ്പിച്ചതെന്നും ഉടമ കൊളക്കാടൻ നാസർ പറഞ്ഞു. പാപ്പാനോ ഞാനോ ഇല്ലാത്ത സമയത്ത് ഒരു കാരണവശാലും ആരും ആനയുടെ അടുത്ത് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചതോടെ വനപാലകർ സ്ഥലത്തെത്തി ആനയുടെ ഉടമയുമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.