8000 കിലോയുള്ള താൻസാനിയായിലെ 'മാമ്മത്ത്'; ഒരൊന്നൊന്നര വരവ് കണ്ടോ
text_fieldsപതിനായിരം വർഷം മുമ്പ് ഭൂമിയിലുണ്ടായിരുന്ന മാമ്മത്തിനെ കുറിച്ച് നമുക്ക് കേട്ടുകേൾവി മാത്രമേയുള്ളൂ. മാമ്മത്തിനെ അനുസ്മരിപ്പിക്കുന്ന ആനയുടെ വരവ് ആഘോഷിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
താൻസാനിയയിൽ നിന്നുള്ള വിഡിയോ ആണ് ട്വിറ്ററിൽ തരംഗമായത്. 8000 കിലോയുള്ള ആനക്കൂറ്റൻ നടന്നുവരുന്നതാണ് വിഡിയോയിലുള്ളത്. നീളമുള്ള കൊമ്പും മാമ്മത്തിനെ ഓർമ്മപ്പെടുത്തുന്നു. 'ഗജരാജനെ കണ്ടെത്തി' എന്ന തലക്കെട്ടോടെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുെവച്ച വിഡിയോ കാൽലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.
അതേസമയം, 50 വയസ്സുള്ള ഈ ആന കെനിയയിൽ നിന്നാണെന്നും അത് ഈ വർഷം ഫെബ്രുവരിയിൽ ചെരിഞ്ഞതാണെന്നും തിരുത്തി ഒരാൾ മറുപടി നൽകിയിട്ടുണ്ട്. കെനിയ വൈൽഡ് ലൈഫ് സർവിസ് ടിം എന്ന് പേരിട്ട ആന താൻസാനിയയോട് ചേർന്ന് കിടക്കുന്ന കെനിയയുടെ തെക്കുകിഴക്കൻ വനാന്തരത്തിലൂടെ നടക്കുന്ന വിഡിയോ ആണിതെന്നും പറയപ്പെടുന്നു.
Found the Gajraj☺️
— Susanta Nanda IFS (@susantananda3) August 4, 2020
More than 8000kg massive giant, from Tanzania... pic.twitter.com/BXGBro6tid
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.