പുകവലിക്കുകയാണോ ഈ പെൺകടുവ?- കണ്ടാലും തോന്നും; പക്ഷേ സത്യമിതാണ്
text_fieldsപുകവലിക്കുന്നൊരു പെൺ കടുവയുടെ വിഡിയോയാണ് ഇപ്പോൾ മൃഗസ്നേഹികളുടെ സംസാര വിഷയം. 'ഈ പെൺകടുവ പുകവലിക്കുകയാണോ?' എന്ന സംശയം ട്വിറ്ററിൽ ഉന്നയിച്ചത് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ്. മധ്യപ്രദേശിലെ പ്രശസ്തമായ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള വിഡിയോ ആണിത്.
മൃഗങ്ങളെ ഇടുന്ന ഒരു വാഹനത്തിനുള്ളിൽ ഇരിക്കുന്ന കടുവ ശ്വാസം വിടുേമ്പാളെല്ലാം പുക വരുന്നതാണ് വിഡിയോയിലുള്ളത്. 38 സെക്കന്‍റുള്ള വിഡിയോയുടെ അവസാനം വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന കടുവ ദീർഘനിശ്വാസം വിടുേമ്പാളാകട്ടെ, പുകയോട് പുകയാണ്.
ജനുവരിയിൽ ആണ് വിഡിയോ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു. തണുപ്പിൽ കടുവയുടെ ശ്വാസം സാന്ദ്രീകരിച്ച് പുകയുടെ രൂപത്തിൽ പുറത്തുപോകുന്നതാണ് വിഡിയോയിലുള്ളത്. മുപ്പതിനായിരത്തിലേറെ പേരാണ് വിഡിയോ ഇതിനകം കണ്ടിരിക്കുന്നത്. ഈ കടുവയുടെ കഥയും മറ്റൊരു പോസ്റ്റിൽ പർവീൺ വിവരിക്കുന്നുണ്ട്. കിണറ്റിൽ വീണ ഈ പെൺ കടുവയെ വനംവകുപ്പ് ജീവനക്കാർ രക്ഷിച്ച് കാട്ടിൽ വിടുകയായിരുന്നു. ആദ്യത്തെ വിഡിയോയിൽ വാഹനത്തിന്‍റെ മുകളിലിരിക്കുന്ന ആളുകളാണ് കടുവയെ രക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Is this tigress from Bandhavgarh smoking. @BandhavgarhTig2 pic.twitter.com/r8CWL6Mbwi
— Parveen Kaswan, IFS (@ParveenKaswan) January 19, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.