'എന്തിനിങ്ങനെ ചെയ്യുന്നു?'; ഭേൽപുരി പ്രിയരുടെ ഹൃദയം തകർത്ത് നിർമാണ വിഡിയോ
text_fieldsപലരുടെയും ഇഷ്ടവിഭവമാണ് ഉത്തരേന്ത്യൻ വിഭവമായ ഭേൽപുരി. വൻകിട ഹോട്ടലുകളിലും തെരുവോരങ്ങളിലും ഒരേപോലെ താരമായ ഭേൽപുരിക്ക് നമ്മുടെ നാട്ടിലും ആരാധകരേറെയാണ്. പലവിധ വെറൈറ്റി ഭേൽപുരികൾ കടകളിൽ ലഭിക്കും.
സ്വാദിഷ്ടമായ ഭേൽപുരി തയാറാക്കുന്ന കടകൾ കേരളത്തിലെ ടൗണുകളിലെല്ലാം കാണാം. തെരുവുകച്ചവടങ്ങളിലും ഭേൽപുരി താരമാണെങ്കിലും വൃത്തിക്കുറവ് ആളുകളെ പിന്നോട്ട് വലിക്കുന്ന ഒരു ഘടകമാണ്. ഉത്തരേന്ത്യൻ നഗരങ്ങളിലെ തെരുവോരങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഇവ തയാറാക്കുന്ന വിഡിയോ കണ്ടാൽ ആരുമൊന്ന് മടിക്കും കഴിക്കാൻ. അത്തരത്തിലൊരു വിഡിയോ പ്രചരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ.
വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ വൻതോതിൽ ഭേൽപുരി തയാറാക്കുന്നത് വിഡിയോയിൽ കാണാനാവും. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് ഭേൽപുരി പ്രിയരായ പലരും ചോദിക്കുന്നത്.
അതേസമയം, എല്ലായിടത്തും ഇതുപോലെയല്ലെന്നും വളരെ വൃത്തിയോടെ ഭേൽപുരി തയാറാക്കുന്ന കടകളുണ്ടെന്നും, അവ തേടിപ്പിടിക്കൂവെന്നും ചിലർ കമന്‍റു ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.