സ്ഫോടനമുണ്ടായത് പ്രസവസമയത്ത്, കുഞ്ഞിനെ പുറത്തെടുത്തത് മൊബൈൽ വെട്ടത്തിൽ-ഇതാ 'ലെബനാനിലെ വണ്ടർ ബേബി'
text_fieldsബെയ്റൂത്ത്: ശ്വാസമടക്കിപ്പിടിച്ചേ ആർക്കും ഇൗ വിഡിയോ കാണാനാകൂ. ഒരു യുവതിയെ പ്രസവത്തിനായി ലേബർ റൂമിലേക്ക് കയറ്റുന്നതും പ്രസവമെടുക്കുന്നതിനിടെ സ്ഫോടനമുണ്ടാകുന്നതും വൈദ്യുതിബന്ധം നിലച്ചതിനാൽ മൊബൈലിെൻറയും ടോർച്ചിെൻറയും മറ്റും വെട്ടത്തിൽ കുഞ്ഞിനെ പുറത്തെടുക്കുന്നതുമെല്ലാം അതിലുണ്ട്.
ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തിെൻറ ഭീകരതയും ജനങ്ങളുടെ ദൈന്യതയുമെല്ലാം വെളിവാക്കുന്ന വിഡിയോകളിലൊന്നാണിതും. ദൃശ്യങ്ങൾ പകർത്തിയതാകെട്ട കുഞ്ഞിെൻറ പിതാവും. 'ലെബനാനിലെ വണ്ടർ ബേബി' എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ജോർജിെൻറ ജനന സമയത്തെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
എഡ്മണ്ട് ഖനൈസർ ആണ് തെൻറ ഭാര്യയെ പ്രസവത്തിനായി സെൻറ് ജോർജ് ആശുപത്രിയിലെ ലേബർ റൂമിൽ കയറ്റുന്നത് മുതലുള്ള ദൃശ്യങ്ങളും ഫോേട്ടാകളും ഫേസ്ബുക്കിൽ പങ്കുവെച്ചത്. എഡ്മണ്ടിെൻറ ഭാര്യയായ എമ്മാനുവലെ ഖനൈസറിനെ സ്ട്രക്ചറിൽ കിടത്തി ലേബർ റൂമിലേക്ക് പ്രവേശിപ്പിച്ചയുടനാണ് സ്ഫോടനമുണ്ടാകുന്നത്. ഇതിെൻറ ആഘാതത്തിൽ ജനൽച്ചില്ലുകൾ തകരുന്നതും ആശുപത്രിയിലെ ഉപകരണങ്ങൾ വീഴുന്നതും കാണാം.
വൈദ്യുതി ബന്ധം കൂടി ഇല്ലാതാകുന്നതോടെ മൊബൈൽ വെട്ടത്തിലും ടോർച്ചിെൻറ വെളിച്ചത്തിലുമൊക്കെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പ്രസവാനന്തരമുള്ള പരിചരണത്തിന് വെട്ടം കിട്ടുന്നതിനായി കുഞ്ഞിനെ ജനലരികിൽ കൊണ്ടുപോയി പരിചരിക്കുന്നതും എഡ്മണ്ട് പങ്കുവെച്ചിട്ടുണ്ട്.
തങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് എഡ്മണ്ട് പറയുന്ന വിഡിയോ ബി.ബി.സി പുറത്തുവിട്ടു. 'ആരോഗ്യപ്രവർത്തകരോട് എന്നും കടപ്പെട്ടിരിക്കുന്നു. പരിക്കേറ്റിട്ടും അവർ എെൻറ ഭാര്യയുടെ അരികിൽ നിന്നുമാറിയില്ല. പരമ്പരാഗത രീതിയിലാണ് പ്രസവം എടുത്തത്. ഉപകരണങ്ങളുടെ സേവനമൊന്നും ലഭ്യമായിരുന്നില്ല. ഭാര്യയുടെ ശരീരം മുഴുവൻ ഗ്ലാസ് ചില്ലുകൾ തറച്ചുകയറിയിരുന്നു. പ്രസവശേഷം മറ്റൊരു ആശുപത്രിയിലെത്തിച്ചാണ് തുടർ ചികിത്സ നൽകിയത്'- എഡ്മണ്ട് പറയുന്നു.
പ്രതിസന്ധികളെ അതിജയിച്ചെത്തിയ മകൻ ജോർജിെൻറ പേരിൽ എല്ലാവരോടും നന്ദി പറയുന്നു എഡ്മണ്ട്. 'എന്നെ ഇൗ ലോകത്തിലേക്ക് സുരക്ഷിതനായി എത്തിച്ചതിന് നന്ദി. എന്നെങ്കിലും ഒരു ദിവസം ഈ കടങ്ങൾ വീട്ടാനാകുമെന്നാണ് പ്രതീക്ഷ'- എഡ്മണ്ട് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.