കുട്ടിക്കാലം മനോഹരം; വൈറലായി ചെളിക്കളത്തിലെ കുട്ടിപ്പട്ടാളത്തിന്റെ വിഡിയോ
text_fieldsജീവിതത്തിലെ ഏറ്റവും മനോഹരമായ കാലങ്ങളിലൊന്നാണ് കുട്ടിക്കാലം. കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ പോലും അത്രയേറെ സന്തോഷകരമാണ്. കുട്ടിക്കാലത്ത് ചെളിയില്‍ കളിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ചെളിയെന്നാല്‍ കുട്ടികള്‍ക്ക് അവരുടെ കളിക്കളമാണ്.
പാടെ ചെളി നിറഞ്ഞ റോഡില്‍ 'സ്ലൈഡിങ്' നടത്തുന്ന ഒരുകൂട്ടം കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ കൗതുകം നിറയ്ക്കുകയാണ്. ചെളിയില്‍ പുതഞ്ഞ റോഡിലൂടെ അതിവേഗം താഴേക്ക് സ്ലൈഡ് ചെയ്തിറങ്ങുന്ന ഇവരുടെ വികൃതികള്‍ കണ്ടാല്‍ ആര്‍ക്കും ഒന്ന് കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാന്‍ തോന്നും.
ഐ.പി.എസ് ഓഫിസറായ രൂപിന്‍ ശര്‍മയാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്. നാഗാലാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഇദ്ദേഹം പറയുന്നു.
कभी आपने ऐसा किया ?
— Rupin Sharma IPS (@rupin1992) June 23, 2021
मैंने तो किया..😊😊😊😊
Somewhere in #Nagaland#Bachpan के #खेल pic.twitter.com/8bEPfd30DM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.