ഇത് സ്നേഹമല്ല, അടിമത്തം: ഒാക്സിജൻ മാസ്ക് ധരിച്ച് പാചകം ചെയ്യുന്ന അമ്മയുടെ ചിത്രത്തിനെതിരെ പ്രതിഷേധം
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് പ്രതിസന്ധിയിൽ വലയുേമ്പാൾ പ്രധാന ഹെൽപ്പ്ലൈനുകളിലൊന്നാണ് സമൂഹമാധ്യമങ്ങൾ. ആശുപത്രി കിടക്കകളുടെ ലഭ്യതയും പ്ലാസ്മ ദാതാക്കളെയും അവശ്യമരുന്നായ റെംഡിസിവർ വരെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തുന്നു. ആൺ-പെൺ വ്യത്യാസമില്ലാതെ സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഒരു പ്രതിസന്ധി ഘട്ടത്തിൽ ഉപയോഗിക്കുേമ്പാഴും ഒരു വൈറൽ ഫോേട്ടായാണ് ഇപ്പോൾ ചർച്ച.
ഒരു അമ്മ അടുക്കളയിൽ പാചകം ചെയ്യുന്നതാണ് ചിത്രം. അതിെൻറ പ്രത്യേകതയെന്തെന്നാൽ കോവിഡ് രോഗിയായ ശ്വാസ തടസമുള്ള അമ്മ ഒാക്സിജൻ മാസ്ക് ധരിച്ചുനിന്നാണ് പാചകം ചെയ്യുന്നത്.
ഇൗ ചിത്രത്തിെൻറ യഥാർഥ ഉറവിടം അറിയില്ല, യഥാർഥ ചിത്രമാണോ എന്ന കാര്യവും വ്യക്തമല്ല. എന്നാൽ, ചിത്രത്തിൽ കാണുന്ന അമ്മയുടെ നിസ്സഹായ അവസ്ഥക്കെതിരെ പ്രതികരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. മകൻ പങ്കുവെച്ചതെന്ന് പറയുന്ന ചിത്രത്തിെൻറ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്.
'പരിമിതികളില്ലാത്ത സ്നേഹം =അമ്മ. അവർക്ക് അവധിയില്ല' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തിട്ടുള്ളത്. രോഗിയായ അമ്മയുടെ ദയനീയ അവസ്ഥയെ മകൻ മഹത്വവൽക്കരിക്കുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇതോടെ ഏതു ദയനീയ അവസ്ഥയിലും കുടുംബകാര്യം നോക്കാൻ ബാധ്യസ്ഥയാകുന്ന സ്ത്രീകളെക്കുറിച്ചും അമ്മമാരെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്.
ദയനീയ അവസ്ഥ മുതലെടുത്ത് അമ്മയെ ഇത്തരത്തിൽ മഹത്വവൽക്കരിക്കുന്നതിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. എന്നാൽ കുടുംബാംഗങ്ങൾക്കും അസുഖമായതിനാലാകാം ഒാക്സിജൻ മാസ്ക് ഘടിപ്പിച്ച് പാചകം ചെയ്യേണ്ടിവന്നതെന്ന് ന്യായീകരിക്കുന്നവരും കുറവല്ല. ഇതിനെ അമ്മയുടെ സ്നേഹമെന്ന് വിളിക്കാൻ കഴിയില്ല., സാമൂഹിക ഘടന രൂപപ്പെടുത്തിയെടുത്ത അടിമത്തമാണ് ഇതെന്നാണ് പ്രധാനമായും ഉയരുന്ന പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.