'ഞങ്ങളുടെ ഉപ്പയുടെ നിക്കാഹ് കഴിഞ്ഞു; ഉമ്മാക്ക് പകരമാവില്ല എന്നറിയാം...' -വൈറലായി ഒരു കുറിപ്പ്
text_fieldsകോഴിക്കോട്: ഉപ്പയുടെ നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ മകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്. ഉമ്മാക്ക് പകരമാവില്ല എന്നറിയാം, ഉപ്പാക്ക് കൂട്ടാകണേ എന്നാണ് പ്രാർഥന -എന്ന് കുറിപ്പിൽ പറയുന്നു. മലപ്പുറം കുന്നുംപുറം സ്വദേശിയായ എ.പി. അമീൻ ആണ് കുറിപ്പ് എഴുതിയത്. ഇങ്ങനെ ഒരു എഴുത്ത് ഇടാനുള്ള കാരണത്തെ കുറിച്ചും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്.
രക്ഷിതാക്കൾ ഒറ്റക്കാവുമ്പോൾ അവർക്ക് കൂട്ടായി ഒരാൾ ഉണ്ടാവുക എന്നത് എല്ലാ അർഥത്തിലും നല്ലതാണ്. സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുക എന്നത് നമ്മൾ മക്കളുടെ ഉത്തരവാദിത്തമാണെന്നും അമീൻ പറയുന്നു. ബംഗളൂരുവിലാണ് അമീൻ ഇപ്പോൾ ജോലിചെയ്യുന്നത്. അമീന്‍റെ മാതാവ് ഒരു വർഷം മുമ്പാണ് വിടപറഞ്ഞത്.
അമീൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം...
ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പയുടെ നിക്കാഹ് കഴിഞ്ഞു, എല്ലാവരുടെയും പ്രാർഥനയിൽ ഉണ്ടാകുമല്ലോ .....
ഉമ്മാക്ക് പകരമാവില്ല എന്നറിയാം,ഉപ്പാക്ക് കൂട്ടാകണേ എന്നാണ് പ്രാർഥന.
ഇങ്ങനെ ഒരു എഴുത്ത് ഇടാൻ കാരണം ഇൗ അടുത്ത് നാട്ടിലെ ഒരാളോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ അദ്ദേഹം സൂചിപ്പിച്ച കാര്യമാണ്
അദ്ദേഹത്തിന്റെ അടുത്ത് ഉപ്പാക്ക് ഒരു കല്യാണ കാര്യം വന്നിരുന്നു, അദ്ദേഹം അവരോട് പറഞ്ഞത് ആൾ (ഉപ്പ) എല്ലാം കൊണ്ടും ok ആണെന്നും മക്കൾക്ക് താൽപര്യം ഉണ്ടോ എന്ന് അറിയില്ലെന്നുമാണ്.
നമ്മുടെ സ്വാർഥ താല്പര്യങ്ങൾക്ക് നമ്മുടെ രക്ഷിതാക്കളെ ബലിയാടാക്കരുത്, അവർക്ക് കൂട്ടായി ഒരാൾ ഉണ്ടാവുക എന്നത് എല്ലാ അർഥത്തിലും നല്ലതാണ്. സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുക എന്നത് നമ്മൾ മക്കളുടെ ഉത്തരവാദിത്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.