Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘ഹലീം’ ഫ്രീയായി നൽകി...

‘ഹലീം’ ഫ്രീയായി നൽകി ഹോട്ടൽ; ആൾക്കൂട്ടം ഇരച്ചെത്തി, ഒടുവിൽ ലാത്തിച്ചാർജ് -VIDEO

text_fields
bookmark_border
‘ഹലീം’ ഫ്രീയായി നൽകി ഹോട്ടൽ; ആൾക്കൂട്ടം ഇരച്ചെത്തി, ഒടുവിൽ ലാത്തിച്ചാർജ് -VIDEO
cancel

ഹൈദരാബാദ്: രുചിയുടെ കപ്പലേറി വന്ന ഭക്ഷ്യവിഭവമാണ് ഹലീം. ഇറച്ചിയും ധാന്യങ്ങളും നെയ്യും മുഖ്യചേരുവകളായ കൊതിയൂറുന്ന ‘ഹൈദരാബാദി ഹലീം’ ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ്. ഇത് ഫ്രീയായി കൊടുക്കുന്നുണ്ടെന്ന് കേട്ടാലോ? അതും ഹൈദരാബാദ് നഗരത്തിലെ ഹോട്ടലിൽ! പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ആയിരക്കണക്കിനാളുകൾ തിക്കിത്തിരക്കി എത്തി. റോഡ് മുഴുവൻ ബ്ലോക്കായി. ഒടുവിൽ പൊലീസ് എത്തി ലാത്തിവീശിയാണ് ആളുകളെ ഓടിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് ഹൈദരാബാദിനെ മുഴുവൻ കുരുക്കിലാക്കിയ ‘ഹലീം ഓഫറു’മായി ഹോട്ടൽ രംഗത്തുവന്നത്. ഒന്നാം നോമ്പിനോടനുബന്ധിച്ച് രാത്രി ഏഴുമണിമുതൽ എട്ടുമണിവരെ ഹലീം സൗജന്യമായി നൽകു​മെന്നായിരുന്നു ഓഫർ. പ്രാദേശിക ഫുഡ് വ്ലോഗർമാരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് പരസ്യം ചെയ്തിരുന്നു.


ഏഴുമണിക്ക് മുൻപേ തന്നെ സൗജന്യ ഹലീം കഴിക്കാൻ ഹോട്ടൽ പരിസരം ജനനിബിഡമായി. തിക്കിത്തിരക്കിയെത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ ഹോട്ടൽ ജീവനക്കാർ വലഞ്ഞു. സ്ഥിതിഗതികൾ വഷളായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ഇടപെട്ടു. നേരിയതോതിൽ ലാത്തിച്ചാർജ് നടത്തിയാണ് ആളുകളെ ഓടിച്ചത്. പ്രൊമോഷണൽ ഓഫറിന്റെ പേരിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യം സൃഷ്ടിച്ചതിനും ഹോട്ടലുടമക്കെതിരെ മലക്‌പേട്ട് പൊലീസ് കേസെടുത്തു.

ഹൈദരാബാദി ചിക്കൻ ഹലീം തയാറാക്കാം:

ആവശ്യമായ സാധനങ്ങള്‍

ചിക്കന്‍ - അരക്കിലോ

ഗോതമ്പ് നുറുക്ക് - ഒരു കപ്പ്

ചുവന്ന പരിപ്പ് - അര കപ്പ്

കടലപ്പരിപ്പ് - അര കപ്പ്

ഉഴുന്ന് പരിപ്പ് - അര കപ്പ്

ബാര്‍ലി / ഓട്സ് - അര കപ്പ്

വലിയ ഉള്ളി - മൂന്ന് എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

നെയ്യ് ആവശ്യത്തിന്

ഏലക്ക, ഗ്രാമ്പു, കുരുമുളക്, കറുകപട്ട

തക്കാളി / തൈര് - ആവശ്യത്തിന്

മല്ലിപ്പൊടി - രണ്ടു സ്പൂണ്‍

മഞ്ഞള്‍പ്പൊടി - ഒരു സ്പൂണ്‍

മുളക് പൊടി - ഒരു സ്പൂണ്‍

ഗരംമസാല പൊടി - ഒരു സ്പൂണ്‍

പെരുഞ്ചീരകം - ഒരു സ്പൂണ്‍

നല്ല ജീരകം - ഒരു സ്പൂണ്‍

അണ്ടിപ്പരിപ്പ് -ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

പച്ചമുളക് നടു ചീന്തിയത്

തയാറാക്കുന്ന വിധം:

രണ്ടു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ കുതിര്‍ത്ത് വെക്കുക. കുക്കര്‍ അടുപ്പില്‍വെച്ച് രണ്ട് സ്പൂണ്‍ നെയ്യൊഴിച്ച് മുഴുവന്‍ ഗരം മസാലകളും ജീരകങ്ങളും ഇട്ട് മൂത്ത് വരുമ്പോള്‍ ഉള്ളി അരിഞ്ഞതിട്ട് ബ്രൗണ്‍ കളറായ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ഗരം മസാലപൊടിയും തക്കാളിയുമിട്ട് നന്നായി ഇളക്കി ചിക്കന്‍ ചേര്‍ക്കുക.


ഇളക്കി യോജിപ്പിച്ച ശേഷം കുതിര്‍ത്തുവെച്ച ധാന്യങ്ങളും ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിച്ച് ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. ചൂടാറിയ ശേഷം തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. എല്ലുകള്‍ ഒഴിവാക്കണം.

വിളമ്പാനുള്ള പാത്രത്തില്‍ ഒഴിച്ച ശേഷം അല്‍പം നെയ്യും ഉള്ളി വറുത്തതും അണ്ടിപ്പരിപ്പും ചെറുനാരങ്ങ അരിഞ്ഞതും മുകളില്‍വെച്ച് വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadhaleemVIRAL VIDEOLathicharge
News Summary - VIRAL VIDEO: Chaos Erupts In Hyderabad After Hotel Offers Free Haleem For 1 Hour; Police Use Lathicharge To Disperse Crowd
Next Story