നടുറോട്ടിൽ ബസ് തടഞ്ഞുനിർത്തി പഴം മോഷ്ടിച്ച് 'ആനക്കള്ളൻ' -വൈറൽ വിഡിയോ
text_fieldsപലതരം മോഷണങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ പട്ടാപ്പകൽ നടുറോട്ടിൽ ഇത്തരത്തിലൊരു മോഷണം ആദ്യമായിരിക്കും. മോഷ്ടാവ് മറ്റാരുമല്ല; ഒരാനയാണ്. മോഷ്ടിച്ചതോ, ബസിനകത്തുണ്ടായിരുന്ന പഴക്കുലയും. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ശ്രീലങ്കയിലെ കാതരംഗാമയിലാണ് സംഭവം. റോഡിന് നടുവിൽ നിൽക്കുന്ന ആനയെ കണ്ട് ഡ്രൈവർ ബസ് പതുക്കെ നിർത്തും. എന്നാൽ, റോഡ് ക്രോസ് ചെയ്യാതെ നിന്ന ആന ഡ്രൈവർ സീറ്റിനരികിലെ വാതിലിലൂടെ തുമ്പിക്കൈ നീട്ടി കാബിനിൽ സൂക്ഷിച്ച പഴം എടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുമ്പിക്കൈ കൊണ്ട് ആന ഭക്ഷണത്തിനായി തിരയുന്നതും മറ്റൊരാൾ പഴം എടുത്തുനൽകുന്നതും കാണാം.
യാത്രികരിലാരോ പകർത്തിയ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്. 2018ലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ ഫോറസ്റ്റ് സർവിസിലെ ഉദ്യോഗസ്ഥൻ പർവീൺ കാസ്വാൻ വിഡിയോ ട്വീറ്റ് ചെയ്തതോടെ വീണ്ടും വൈറലാവുകയായിരുന്നു.
വന്യജീവികൾക്ക് റോഡരികിൽ ഭക്ഷണം നൽകുന്നതിലെ അപകടത്തെ കുറിച്ചും അദ്ദേഹം മറ്റൊരു ട്വീറ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.