മഞ്ഞുമലക്ക് മുകളിൽ കബഡി കളിക്കുന്ന ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ്; വൈറലായി വിഡിയോ
text_fieldsരാജ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം സാഹസിക പ്രവൃത്തികൾ ചെയ്യാന്‍ താൽപ്പര്യമുള്ളവരെയാണ് അർദ്ധ സൈനിക വിഭാഗമായ ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസിൽ നിയമിക്കാറുള്ളത്. സ്കേറ്റിങ്, പർവതാരോഹണം, ട്രെക്കിംഗ്, റിവർ റാഫ്റ്റിംഗ് തുടങ്ങിയവ നിരവധി പ്രവൃത്തികൾ ഈ സേനയുടെ ഭാഗമായി ചെയ്യാന്‍ കഴിയും. ഏകദേശം 60 വർഷമായി ഐ.ടി.ബി.പി സൈനികർ ഹിമാലയം പോലുള്ള അതിശൈത്യ പ്രദേശങ്ങളിൽ വെല്ലുവിളികൾ തരണം ചെയ്ത് അതിർത്തികൾ സംരക്ഷിക്കുന്നുണ്ട്.
കൊടിയ ശൈത്യത്തെ വകവെക്കാതെ കബഡി കളിക്കുന്ന ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസിന്‍റെ വിഡിയോ അടുത്തിടെ ഐ.ടി.ബി.പിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെക്കുകയുണ്ടായി. തണുപ്പിനെ നേരിടാന്‍ സ്നോ ഗിയർ ധരിച്ച് കബഡി കളിക്കുന്ന സൈനികരുടെ വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും നിരവധി പേർ പങ്കുവെക്കുകയും ചെയ്തു. 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തണുപ്പിനെ വകവെക്കാതെ കബഡി കളിക്കുന്ന സൈനികരെയാണ് കാണാന്‍ കഴിയുക.
35,000-ത്തിലധികം പേർ ഇതുവരെ വിഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ ഇവരുടെ പോരാട്ടവീര്യത്തെയും സാഹസികതയെയും അഭിനന്ദിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. നേരത്തെ മൈനസ് 20 ഡിഗ്രി താഴ്ന്ന താപനിലയിൽ വോളിബാൾ കളിക്കുന്ന സേനയുടെ വിഡിയോ ഐ.ടി.ബി.പി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.