വാർത്താ വായനക്കിടെ പ്രാണിയെ വിഴുങ്ങി അവതാരിക; 'അൽപ്പം ചിരി എല്ലാവർക്കും ആവശ്യമാണ്' -വിഡിയോ
text_fieldsവാർത്താ വായനക്കിടെ മാധ്യമപ്രവർത്തകർക്ക് പറ്റുന്ന അമളികളും തമാശകളുമെല്ലാം എല്ലാവരും കാണാറുള്ളതാണ്. കാനഡയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകക്ക് വാർത്താ വായനക്കിടെ ഒരു പ്രാണിയെ വിഴുങ്ങേണ്ടിവന്നതാണ് ഈയിടെ വൈറലായ വിഡിയോ. ടൊറന്‍റോയിലെ ഗ്ലോബൽ ന്യൂസ് അവതാരിക ഫറാ നാസറാണ് പ്രാണിയെ വിഴുങ്ങിയത്. ഫറാ നാസർ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ പറഞ്ഞത്.
'ഈയൊരു കാലത്ത് എല്ലാവരും അൽപ്പം ചിരിക്കേണ്ടതുണ്ട്, അതുകൊണ്ട് ഷെയർ ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഫറാ വിഡിയോ പങ്കുവെച്ചത്.
പാകിസ്താനിലെ അതിരൂക്ഷമായ പ്രളയക്കെടുതികളെ കുറിച്ചായിരുന്നു ഫറ വാർത്ത അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതിനിടെയാണ് ഒരു പ്രാണി ഇവരുടെ വായിലേക്ക് പാറി വീണത്. വാർത്താ വായനക്ക് മുടക്കം വരാതിരിക്കാൻ ഫറ പ്രാണിയെ വിഴുങ്ങിയ ശേഷം അവതരണം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.