Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'ഒന്ന് മാറിയിരി എന്‍റെ...

'ഒന്ന് മാറിയിരി എന്‍റെ ആമേ': വൈറലായി ആമയുടെയും സിംഹത്തിന്റെയും വീഡിയോ

text_fields
bookmark_border
ഒന്ന് മാറിയിരി എന്‍റെ ആമേ: വൈറലായി ആമയുടെയും സിംഹത്തിന്റെയും വീഡിയോ
cancel
Listen to this Article

കാട്ടിലെ രാജാവിനെ ശല്യപ്പെടുത്തുന്ന കുഞ്ഞൻ ആമയുടെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫൈനസ്റ്റ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജാണ് കൗതുകകരമായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

കാട്ടിലെ നദിയിൽ നിന്നും വെള്ളം കുടിക്കുന്നതിനിടെയാണ് സിംഹത്തിന്‍റെ അരികിലേക്ക് ആമയെത്തുന്നത്. ഇതോടെ സിംഹം എഴുന്നേറ്റ് കുറച്ചകലെ നീങ്ങിയിരുന്ന് വെള്ളം കുടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ വിരുതൻ ആമ വീണ്ടം സിംഹത്തിനടുത്തെത്തുകയും താടിരോമത്തിൽ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവിടെ നിന്ന് വീണ്ടും മാറിയിരിക്കുന്ന സിംഹത്തെ ആമ വിടാതെ പിന്തുടരുന്നുണ്ട്.

ആമ സിംഹത്തെ ഭീഷണിപ്പെടുത്തുന്ന കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഏതായാലും രസകരമായ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videolion and tortoise
News Summary - viral video of turtle disturbing lion while drinking water
Next Story