മാതാപിതാക്കൾ സഞ്ചരിച്ച വിമാനം പറത്തി മകൻ; നൽകിയത് കിടിലൻ സർപ്രൈസ്
text_fieldsനിരവധി സർപ്രൈസ് വിഡിയോകൾ നമ്മൾ സമൂഹിക മാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ സർപ്രൈസ് ആകാശത്തിൽ വെച്ചായാലോ? പൈലറ്റായ രാജസ്ഥാൻ സ്വദേശി തന്‍റെ മാതാപിതാക്കൾക്ക് നൽകിയ സർപ്രൈസ് വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
നാട്ടിലേക്ക് പോകുന്ന മാതാപിതാക്കളെ താൻ പൈലറ്റായ വിമാനത്തിൽ കയറ്റുകയായിരുന്നു കമൽ കുമാർ എന്ന യുവാവ്. എന്നാൽ മാതാപിതാക്കൾക്ക് ഇതിനെക്കുറിച്ച് അറിയുമായിരുന്നില്ല. അപ്രതീക്ഷിതമായി പൈലറ്റിന്‍റെ വേഷത്തിൽ മകനെ കണ്ട് അമ്മ അമ്പരന്ന് നിൽക്കുന്നതും സന്തോഷത്തോടെ മകന്‍റെ കൈകളിൽ പിടിക്കുന്നതും വിഡിയോയിൽ കാണാം.
ഞാൻ വിമാനം പറത്താൻ തുടങ്ങിയപ്പോൾ മുതൽ ഇതിനായി കാത്തിരിക്കുകയായിരുന്നു. അവസാനം അവരെ ജയ്പൂരിലേക്ക് കൊണ്ടുപോകാൻ എനിക്ക് സാധിച്ചു- വിഡിയോ പങ്കുവെച്ച് കമൽ കുമാർ കുറിച്ചു. വിഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ വിഡിയോ വൈറലായി. നിലവിൽ വിഡിയോക്ക് 2.7 മില്യണിലധികം കാഴ്ചക്കാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.