Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഫ്രാങ്ക്ഫർട്ടിൽ...

ഫ്രാങ്ക്ഫർട്ടിൽ ടെക്കി, ഇന്ന് ബംഗളൂരുവിൽ യാചകൻ! ഹൃദയം തകരും വിഡിയോ

text_fields
bookmark_border
ഫ്രാങ്ക്ഫർട്ടിൽ ടെക്കി, ഇന്ന് ബംഗളൂരുവിൽ യാചകൻ! ഹൃദയം തകരും വിഡിയോ
cancel

ബംഗളൂരു: മുഷിഞ്ഞ വസ്ത്രം, അഴുക്കുപുരണ്ട കൈകാലുകൾ... ബംഗളൂരു മഹനഗരത്തിൽ ഭിക്ഷയെടുക്കുകയാണ് സുമുഖനായ ചെറുപ്പക്കാരൻ. ചുവന്ന ടി ഷർട്ട് ധരിച്ച ആ മനുഷ്യൻ, കാര്യങ്ങളന്വേഷിച്ചവരോട് നന്നായി ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നു. നേരത്തെ ഫ്രാങ്ക്ഫർട്ടിൽ ടെക്കിയായിരുന്നു താനെന്നും പിന്നീട് നഗരത്തിലെ തന്നെ വൻ കിട കമ്പനിയിൽ സേവനമനുഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

മാതാപിതാക്കളുടെ വിയോഗത്തെ തുടർന്ന് മദ്യത്തിൽ അഭയം പ്രാപിച്ചതാണ് തന്റെ ഈ അവസ്ഥക്ക് കാരണമെന്ന് ജയനഗറിലെ തെരുവിൽ ഭിക്ഷ യാചിക്കുന്ന അദ്ദേഹം പറയുന്നു. മാതാപിതാക്കളുടെ മരണം മദ്യാസക്തിയിലേക്ക് തള്ളിവിട്ടു. നിയന്ത്രണാതീതമായതോടെ ഭവനരഹിതനായി. മനോനില കൈവിട്ടതോടെ യാചകനാവുകയായിരുന്നു.

‘എന്താണ് നിങ്ങളുടെ യോഗ്യത?’ എന്ന ചോദ്യത്തിന് ’ഞാൻ ഒരു എഞ്ചിനീയറാണ്. ഗ്ലോബൽ വില്ലേജിലെ മൈൻഡ്ട്രീയിൽ ജോലി ചെയ്യുകയായിരുന്നു. എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോൾ ഞാൻ മദ്യപിക്കാൻ തുടങ്ങി, സർ’ -എന്നായിരുന്നു മറുപടി. ആൽബർട്ട് ഐൻസ്റ്റീനെയും ഡേവിഡ് ഹ്യൂമിനെയും പുസ്തകങ്ങളെയും വായന​യെയും കുറിച്ച് വാചാലനായ അദ്ദേഹം, ധ്യാനം, തത്ത്വചിന്ത, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നത് വിഡിയോയിൽ കേൾക്കാം. താൻ ബ്രാഹ്മണനാണെന്നും മതവും ജാതിയുമെല്ലാം എന്തായാലും ഞാൻ എന്തായിത്തീർന്നുവെന്ന് കാണുന്നില്ലേ എന്നും പറഞ്ഞ അദ്ദേഹം ‘എനിക്ക് കൂടുതൽ വായിക്കണം” എന്നാണ് ആവശ്യപ്പെടുന്നത്.

മൂന്ന് ഭാഗങ്ങളായി പോസ്റ്റ് ചെയ്ത ഈ വിഡിയോ കണ്ട് ഏറെ സങ്കടത്തോടെയാണ് നിരവധി പേർ കമന്റ് ചെയ്തത്. ‘നമ്മുടെ ബിരുദങ്ങളോ ജോലിയോ നേട്ടങ്ങളോ എന്തുതന്നെയായാലും നാമെല്ലാവരും മാനുഷിക വികാരങ്ങൾക്ക് ഇരയാകുന്നു എന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലാണ് ഈ വിഡിയോ. ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും നിർണായകമാണ്. നമുക്ക് ദയയുള്ളവരാകാം, കൂടുതൽ മനസ്സിലാക്കാം. ചുറ്റുമുള്ളവർക്ക് കൂടുതൽ പിന്തുണ നൽകുക, കാരണം ചിലപ്പോൾ സഹാനുഭൂതിയിലൂടെ ഒരു ജീവൻ തന്നെ രക്ഷിക്കാൻ കഴിയും’ -എന്നാണ് ഒരാൾ കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beggarviral videoMental Heathtechie
News Summary - Viral video shows man, ex-techie in Frankfurt, begging on Bengaluru streets
Next Story