വൈദ്യുത കമ്പിയിലൂടെ ഊർന്നിറങ്ങി ഒരു കെട്ടിടത്തിൽനിന്ന് മെറ്റാന്നിലേക്ക്; ഈ കുരങ്ങൻമാരുടെ വിഡിയോ വൈറൽ
text_fieldsഒരു മരത്തിൽനിന്ന് മറ്റൊരു മരത്തിലേക്ക് അനായാസം ചാടികയറി നടക്കുന്ന കുരങ്ങൻമാരെ കണ്ടിട്ടുണ്ടാകും. എന്നാൽ നഗരത്തിലെ ഉയർന്ന നിലകളുള്ള കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിന് മുകളിേലക്ക് പോകാൻ വൈദ്യുത കമ്പി ഉപയോഗപ്പെടുത്തുന്ന ഒരു കൂട്ടം കുരങ്ങൻമാരാണ് ഇപ്പോൾ വൈറൽ.
ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു കൂട്ടം കുരങ്ങൻ കെട്ടിടത്തിന് മുകളിൽ ഇരിക്കുന്നതും പിന്നീട് ഓരോരുത്തരായി വൈദ്യുത കമ്പിയിൽ ഊർന്നിറങ്ങി മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് പോകുന്നതുമാണ് വിഡിയോ. 'ഒരേയൊരു ജീവിതം' എന്ന അടിക്കുറിപ്പോടെയാണ് പർവീൺ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
നിമിഷങ്ങൾക്കകം പർവീണിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ലക്ഷകണക്കിന് പേരാണ് വിഡിയോ കണ്ടത്. ഇതോടെ ബംഗളൂരുവിലാണ് ഇതെന്ന വിശദീകരണവുമായി നിരവധിപേർ രംഗത്തെത്തി. കുരങ്ങൻമാർ ഈ കെട്ടിടങ്ങളുടെ മുകളിലെത്തുകയും വീടുകളുടെ ജനാലകളിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. പിന്നീട് ഫ്രിഡ്ജ് തുറന്ന് ഭക്ഷണമെടുത്തുകൊണ്ടുപോകുമെന്നും ഒരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.