പുള്ളിപ്പുലിയാണോ? അതോ വെറുമൊരു പൂച്ചയോ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാതെ വന്ന അതിഥിയെ തിരഞ്ഞ് നെറ്റിസൺസ് -വിഡിയോ
text_fieldsന്യൂഡൽഹി: ഞായറാഴ്ച വൈകീട്ടാണ് രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വിദേശ രാഷ്ട്രത്തലവൻമാർ അടക്കമുള്ള 8000 ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം ചടങ്ങ് നടക്കുമ്പോൾ കാമറയിൽ പതിഞ്ഞ അജ്ഞാത മൃഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച വിഷയം. ഒറ്റനോട്ടത്തിൽ പൂച്ചയാണെന്ന് തോന്നും. ബി.ജെ.പി എം.പി ദുർഗ ദാദ് സത്യപ്രതിജ്ഞ കഴിഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്യാനൊരുങ്ങവെയാണ് സംഭവം. വേദിയുടെ പിറകിലൂടെ ഒരു ജീവി പെട്ടെന്ന് നടന്നു നീങ്ങുകയാണ്.
അതൊരു പുള്ളിപ്പുലിയായിരുന്നോ എന്നാണ് ചിലർ പങ്കുവെച്ച സംശയം. ചിലപ്പോൾ പൂച്ചയാകുമെന്നും അതല്ലെങ്കിൽ നായയായിരിക്കുമെന്നും മറ്റു ചിലർ സംശയം പങ്കുവെച്ചു. രാഷ്ട്രപതി ഭവനിലേക്ക് അജ്ഞാത ജീവി ചാടിക്കയറുന്നതിന്റെ ദൃശ്യമടക്കം പങ്കുവെച്ചാണ് നെറ്റിസൺസിന്റെ അടക്കം പറച്ചിൽ.
എഡിറ്റ് ചെയ്ത വിഡിയോ ആണോ ഇതെന്നും ചിലർ സംശയിച്ചു. ആരുടെയും ശ്രദ്ധയിൽ പെടാതെ അജ്ഞാത ജീവി എങ്ങനെ കനത്ത സുരക്ഷ സന്നാഹമുള്ള രാഷ്ട്രപതി ഭവനിലേക്ക് എങ്ങനെ എത്തിയെന്നാണ് എല്ലാവരുടെയും സംശയം. വെറും അഞ്ച് സെക്കൻഡ് മാത്രമാണ് അജ്ഞാത ജീവിയെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വിഡിയോയിൽ കാണാൻ സാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.