Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവിവാഹത്തിനിടെ പടക്കം...

വിവാഹത്തിനിടെ പടക്കം പൊട്ടിച്ചു; ​വരനുമായി കുതിര ഓടിയകന്നു -VIDEO

text_fields
bookmark_border
വിവാഹത്തിനിടെ പടക്കം പൊട്ടിച്ചു; ​വരനുമായി കുതിര ഓടിയകന്നു -VIDEO
cancel

അജ്​മീർ: വിവാഹചടങ്ങുകൾക്ക്​ കുതിരപ്പുറത്തേറി ഗമയിൽ എത്തിയതായിരുന്നു വരൻ. മണ്ഡപത്തിൽ ഇറങ്ങാൻ ഒരുങ്ങവേ, സ്വീകരണത്തിന്​ കുറവുവരുത്തണ്ട എന്നു കരുതി വധുവിന്‍റെ വീട്ടുകാർ പടക്കം പൊട്ടിച്ച്​ കേ​ങ്കേമമാക്കി. എന്നാൽ സംഭവിച്ചത്​ മറ്റൊന്നായിരുന്നു. പടക്കംപൊട്ടിയ ശബ്​ദം കേട്ട്​ കുതിര വിരണ്ടു. പുറത്തിരിക്കുന്ന വരനെയും വഹിച്ച്​ എങ്ങോ​ട്ടെന്നില്ലാതെ കുതിച്ചുപാഞ്ഞു...!

രാജസ്ഥാനിലെ അജ്മീറിലെ രാംപുരയിലാണ്​ സംഭവം. കൊട്ടുംപാട്ടും കുരവയുമായി വിവാഹാഘോഷം പൊടിപൊടിക്കവേ വരനും സംഘവും സ്​ഥലത്തെത്തി. തലയെടുപ്പുള്ള കുതിരപ്പുറത്തായിരുന്നു വരന്‍റെ വരവ്​. മണ്ഡപത്തിലേക്ക്​ പ്രവേശിക്കാൻ കാത്തുനിൽക്കുമ്പോഴായിരുന്നു ആരോ പടക്കം പൊട്ടിച്ചത്​. ശബ്​ദംകേട്ട്​ ഭയന്ന കുതിര വരനുമായി ഓടിയകലുകയായിരുനു. ചടങ്ങിനെത്തിയവർ പിന്നാലെ ഓടിയെങ്കിലും കുതിരയുടെ ഒപ്പമെത്താനായില്ല. ഒടുവിൽ കാറിലും ബൈക്കിലുമായി പിന്തുടർന്നു.

ഭയന്നുവിറച്ച വരൻ ഇടക്ക്​ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരണപ്പാച്ചിലിനിടെ ഇറങ്ങുന്നത്​ പന്തിയല്ലെന്ന്​ മനസ്സിലായതോടെ മുറു​െകപ്പിടിച്ചിരുന്നു. അതിനാൽ തെറിച്ചുവീഴാതെ രക്ഷപ്പെട്ടു. നാലുകിലോമീറ്ററോളം ഓടിയാണ്​ കുതിര നിന്നത്​. പിന്നീട്​ കാറിൽ സുരക്ഷിതമായി കല്യാണമണ്ഡപത്തിലേക്ക്​ തിരിച്ചുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HorseViral Video
News Summary - Viral Video: Wedding Horse Runs Away With Groom, Baaratis Chase Them For 4 Kms
Next Story