അൻവറിനൊപ്പം ‘ശരി’ക്ക് വേണ്ടി പോരാടിയ സഖാവ് ഇപ്പോൾ ‘ശശി’ക്ക് വേണ്ടി പാർട്ടിക്കൊപ്പം -വി.ടി. ബൽറാം
text_fieldsപാലക്കാട്: പൊലീസിലെ ക്രിമിനലുകൾക്കും അവരെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിനുമെതിരെ പരസ്യമായി യുദ്ധത്തിനിറങ്ങിയ ഇടത് എം.എൽ.എ പി.വി. അൻവറിനെ അനുകൂലിച്ചിരുന്ന സി.പി.എം അണികളിൽ ഒരുവിഭാഗം ഒടുവിൽ കാലുമാറി. അൻവറിനെതിരെ പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി രംഗത്തുവന്നതോടെയാണ് ഈ കൂറുമാറ്റം. ഇതിനെ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയാണ് കോൺഗ്രസ് നേതാവായ വി.ടി. ബൽറാം.
പി.വി. അൻവറിനെ ആദ്യം പിന്തുണച്ചും പിന്നീട് തള്ളിപ്പറഞ്ഞും കാസർകോട് സ്വദേശിയായ സി.പി.എം പ്രവർത്തകൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിന്റെ സ്ക്രീൻഷോട്ടാണ് ബൽറാം പങ്കുവെച്ചത്. ‘ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരന്റെ നീതിബോധം ഇതാ ഇതുപോലിരിക്കും. ഈയടുത്ത ദിവസം വരെ അൻവറിനൊപ്പം നിന്ന് "ശരി"ക്ക് വേണ്ടി പോരാടിയ ഈ സഖാവിന് ഇപ്പോൾ "ശശി"ക്ക് വേണ്ടിയുള്ള പാർട്ടി നിലപാടിലേക്ക് മറുകണ്ടം ചാടാൻ ഒരു നിമിഷം പോലും വേണ്ട’ -അദ്ദേഹം പറഞ്ഞു.
ബേസിക് നീതിബോധമോ ശരിക്കൊപ്പം നിൽക്കാനുള്ള ആർജ്ജവമോ അല്ല, പാർട്ടിയുടെ രാഷ്ട്രീയ നേട്ടമാണ്, അത് മാത്രമാണ് സി.പി.എമ്മിന്റെ കൺസേൺ എന്നും ബൽറാം ആരോപിക്കുന്നു. നവോത്ഥാനമായാലും ലിംഗനീതിയായാലും വികസനമായാലും ഫാഷിസ്റ്റ് വിരുദ്ധതയായാലും മതേതരത്വമായാലും സ്വകാര്യ മൂലധനമായാലുമൊക്കെ ഇത് തന്നെയാണ് അവസ്ഥ. അതത് സമയത്തെ പാർട്ടി നിലപാടിനെ അന്തം വിട്ട് ന്യായീകരിക്കുക, പാർട്ടി ഔദ്യോഗിക നേതൃത്ത്വത്തെ അമാനുഷികവൽക്കരിച്ച് പാടിപ്പുകഴ്ത്തുക. ഈ "സഖാവ്" ഒരു സ്പെസിമെൻ മാത്രമാണ്. ആ സ്ട്രക്ച്ചറിനുള്ളിലെ എല്ലാവരും ഇതേ മനോഘടന പങ്കുവയ്ക്കുന്നവരാണ്. വേറെ രീതിയിൽ പറഞ്ഞാൽ നമുക്ക് ചുറ്റിലുമുള്ളവരിൽ ഇത്തരം മനോഘടന ഉള്ളവരാണ് ആ സ്ട്രക്ച്ചറിലേക്ക് സ്വയം ആകൃഷ്ടരായി അതിന്റെ ഭാഗമാവുന്നത് -ബൽറാം ആരോപിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരന്റെ നീതിബോധം ഇതാ ഇതുപോലിരിക്കും. ഈയടുത്ത ദിവസം വരെ അൻവറിനൊപ്പം നിന്ന് "ശരി"ക്ക് വേണ്ടി പോരാടിയ ഈ സഖാവിന് ഇപ്പോൾ "ശശി"ക്ക് വേണ്ടിയുള്ള പാർട്ടി നിലപാടിലേക്ക് മറുകണ്ടം ചാടാൻ ഒരു നിമിഷം പോലും വേണ്ട.
ഇവർ പറയുന്ന ഏത് വിഷയവും, ഏത് നിലപാടും ഈ രീതിയിൽത്തന്നെയാണ് കാണേണ്ടത്. ബേസിക് നീതിബോധമോ, ശരിക്കൊപ്പം നിൽക്കാനുള്ള ആർജ്ജവമോ അല്ല, പാർട്ടിയുടെ രാഷ്ട്രീയ നേട്ടമാണ്, അത് മാത്രമാണ് അവരുടെ കൺസേൺ. നവോത്ഥാനമായാലും ലിംഗനീതിയായാലും വികസനമായാലും ഫാഷിസ്റ്റ് വിരുദ്ധതയായാലും മതേതരത്വമായാലും സ്വകാര്യ മൂലധനമായാലുമൊക്കെ ഇത് തന്നെയാണ് അവസ്ഥ. അതത് സമയത്തെ പാർട്ടി നിലപാടിനെ അന്തം വിട്ട് ന്യായീകരിക്കുക, പാർട്ടി ഔദ്യോഗിക നേതൃത്ത്വത്തെ അമാനുഷികവൽക്കരിച്ച് പാടിപ്പുകഴ്ത്തുക.
ഈ "സഖാവ്" ഒരു സ്പെസിമെൻ മാത്രമാണ്. ആ സ്ട്രക്ച്ചറിനുള്ളിലെ എല്ലാവരും ഇതേ മനോഘടന പങ്കുവയ്ക്കുന്നവരാണ്. വേറെ രീതിയിൽ പറഞ്ഞാൽ നമുക്ക് ചുറ്റിലുമുള്ളവരിൽ ഇത്തരം മനോഘടന ഉള്ളവരാണ് ആ സ്ട്രക്ച്ചറിലേക്ക് സ്വയം ആകൃഷ്ടരായി അതിന്റെ ഭാഗമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.