നടുറോഡിലൂടെ സവാരിക്കിറങ്ങി കാണ്ടാമൃഗം; പാവം മൃഗത്തിനല്ല മനുഷ്യനാണ് വഴിതെറ്റിയതെന്ന് നെറ്റിസൺസ് -VIDEO
text_fieldsവന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന വാർത്തകൾ സർവസാധാരണമാണ്. എന്നാൽ പട്ടാപകൽ നടുറോഡിലൂടെ ഓടുന്ന കാണ്ടാമൃഗത്തിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ഐ.എഫ്.എസ് ഓഫീസറായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ജനവാസകേന്ദ്രത്തിലൂടെ ഓടുന്ന കാണ്ടാമൃഗത്തെയും അതിനെ കണ്ട് മാറിനിൽക്കുന്ന പ്രദേശവാസികളെയും വിഡിയോയിൽ കാണാം.
'മനുഷ്യവാസം കാണ്ടാമൃഗത്തിന്‍റെ ആവാസവ്യവസ്ഥയിലേക്ക് കടന്ന്കയറിയപ്പോൾ... കാണ്ടാമൃഗത്തിന് പട്ടണത്തിലേക്ക് വഴിതെറ്റിയെന്ന് തെറ്റിദ്ധരിക്കരുത്'-എന്നാണ് വിഡിയോ പങ്കുവെച്ച് എ.എസ്.എഫ് ഓഫീസർ കുറിച്ചത്.
എന്നാൽ വിഡിയോ നിരവധി ചർച്ചകൾക്ക് വഴിവെച്ചു. എന്തുകൊണ്ടാണ് കാടുകൾക്ക് സമീപം നഗരവത്ക്കരണം നടപ്പാക്കുന്നതെന്ന പ്രതികണവുമായി ചിലർ രംഗത്തെത്തി. എന്നാൽ മനുഷ്യനും മൃഗങ്ങളും ഒന്നിച്ചിടപഴകി ജീവിക്കുകയാണ് ഇതിനൊരു പോംവഴിയെന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു. കോൺക്രീറ്റ് കാടുകൾ കണ്ട് ഇതിനെന്താണ് തോന്നിയിരിക്കുക എന്നാണ് വിഡിയോക്ക് പ്രതികരണമായി മറ്റൊരാൾ കുറിച്ചത്. കാണ്ടാമൃഗം പ്രഭാത സവാരിക്കിറങ്ങിയതാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.