Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
When Shah Rukh Khan Said His Kids Were Much Better Human
cancel
Homechevron_rightSocial Mediachevron_rightViralchevron_right'അവര്‍ എന്നെക്കാള്‍...

'അവര്‍ എന്നെക്കാള്‍ നല്ല മനുഷ്യരാണ്'; മക്കളെക്കുറിച്ച്​ ഷാരൂഖ്​ പറഞ്ഞത്​ വൈറൽ

text_fields
bookmark_border

ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖിനെയും മക്കളേയും കുറിച്ചുള്ള വാര്‍ത്തകളും ഓര്‍മ്മകളുമെല്ലാം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം വൈറലാണ്​. മക്കളെ കുറിച്ച് ഒരിക്കല്‍ ഷാരൂഖ് പറഞ്ഞ വാക്കുകള്‍ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായി. 2014ലെ ഫാദേഴ്​സ്​ ഡേയില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ വീണ്ടും പങ്കുവെക്കുന്നത്.


'എനിക്ക് അവര്‍ ആരോഗ്യത്തോടെയും സന്തോഷത്തോടേയും ജീവിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ഇഷ്​ടമുള്ളതൊക്കെ ചെയ്യാനാകണം. അവര്‍ക്ക് സന്തോഷം തോന്നിപ്പിക്കുന്നതും, ആരോഗ്യകരവുമായ കാര്യങ്ങളാകണം അവര്‍ ചെയ്യേണ്ടത്. എന്റെ മക്കളോട് അഭിനേതാക്കള്‍ ആകാനോ എഞ്ചിനിയര്‍ ആകാനോ ഞാന്‍ പറയില്ല. അവര്‍ക്ക് ആഗ്രഹമുള്ളത് ആകാം' എന്നായിരുന്നു 2014 ല്‍ ഷാരൂഖ് പറഞ്ഞത്. തനിക്കും മക്കള്‍ക്കും ഒരുപോലെയുള്ളത് കവിളിലെ നുണക്കുഴികള്‍ മാത്രമാണെന്നും അന്ന്​ ഷാരൂഖ് പറഞ്ഞു.

'എ​െൻറ ഒരു കുട്ടിയ്ക്കും എ​െൻറ ശീലങ്ങളില്ല. അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അവര്‍ നല്ല കുട്ടികളാണ്. സുഹാനയ്ക്കും അബ്​റാമിനും എനിക്കും ഒരുപോലയുള്ളത് നുണക്കുഴികള്‍ മാത്രമാണ്. അവര്‍ എന്നെക്കാള്‍ നല്ല മനുഷ്യരാണ്'-ഷാരൂഖ് പറഞ്ഞു.

സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാലത്ത് ത​െൻറ പ്രധാന ജോലി മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുകയായിരുന്നുവെന്നും ഒരിക്കല്‍ ഷാരൂഖ് പറഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanBetterAryan KhanHuman Beings
News Summary - When Shah Rukh Khan Said His Kids Were “Much Better Human Beings” Than Him
Next Story