ദീപാവലിക്ക് വീട് വൃത്തിയാക്കിയപ്പോൾ കിട്ടിയത് 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ
text_fieldsദീപാവലിയോടനുബന്ധിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വീടും പരിസരവും വൃത്തിയാക്കുന്നത് പതിവാണ്. വീടിന്റെ മുക്കിലും മൂലയും ഐശ്വര്യം പതിയിരിക്കുന്നുണ്ടാകും എന്ന വിശ്വാസമാണ് ഇതിന് പിന്നിൽ. വീട്ടിൽ അങ്ങനെയൊരു ശുദ്ധികലശം നടത്തിയ വീട്ടമ്മ ഞെട്ടിപ്പോയ സംഭവമാണ് ഇപ്പോൾ നെറ്റിസൺസ് ആഘോഷമാക്കുന്നത്.
വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനെ 500ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് വീട്ടമ്മ കണ്ടെടുത്തത്. വർഷങ്ങൾക്കു മുമ്പ് ഭർത്താവറിയാതെ യുവതി സൂക്ഷിച്ചുവെച്ച പണമായിരുന്നു അത്. വേഗം പോയി വീട് വൃത്തിയാക്കൂ... മുമ്പ് ഏതെങ്കിലും കോണിൽ സൂക്ഷിച്ചുവെച്ച സമ്പത്ത് നിങ്ങൾക്ക് കണ്ടെത്താം...എന്നാണ് ഒരാൾ വിഡിയോക്ക് താഴെ കുറിച്ചത്. ദീപ്‍തി ഗവയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
അതെസമയം, കണ്ടെടുത്ത നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാത്തതാണ്. നോട്ട്നിരോധനത്തിന് മുമ്പാകും യുവതി പണം സൂക്ഷിച്ചുവെക്കാൻ തുടങ്ങിയതെന്നും മറ്റൊരു യൂസർ പറയുന്നു.
അതിനിടെ, ദീപാവലിക്കായി വീട് വൃത്തിയാക്കാനായി ആപ് വഴി ജീവനക്കാരെ വിളിച്ചപ്പോൾ ലക്ഷങ്ങൾ നഷ്ടമായ കഥ പറയാനുണ്ട് മുംബൈ സ്വദേശിയായ ലീന മാത്രക്ക്. വീട് വൃത്തിയാക്കാനെത്തിയവർ നാലുലക്ഷം രൂപയുടെ സ്വർണവും കവർന്നാണ് മടങ്ങിയത്. പൊലീസിൽ വിവരമറിയിച്ചപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.