സമ്മാനമായി കാമുകന് നൽകിയ 23 ലക്ഷം വിലയുള്ള ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ച് യുവതിയുടെ പ്രതികാരം, വൈറലായി വിഡിയോ
text_fieldsബാങ്കോക്ക്: കാമുകന്‍റെ ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ച യുവതി തായ്ലാൻഡിൽ പിടിയിലായി. കനോക് വാൻ എന്ന 36കാരിയാണ് കാമുകന്‍റെ ബൈക്ക് കത്തിച്ച കേസിൽ അറസ്റ്റിലായത്. സ്കൂൾ പാർക്കിൽ വെച്ചായിരുന്നു ബൈക്ക് കത്തിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനത്തിന്‍റെ സമീപത്തായി പാർക്ക് ചെയ്തിരുന്ന ആറ് ബൈക്കുകളും അഗ്നിക്കിരയായിട്ടുണ്ട്. ഇതിനിടെ ഫയർ സ്ക്വാഡ് എത്തി തീയണക്കുകയായിരുന്നു.
തന്നോടൊപ്പം താമസിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കാമുകൻ തയാറാകാത്തതാണ് യുവതിയുടെ പകക്ക് കാരണം. സ്കൂൾ പഠനം ഓൺലൈനിലായതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് അധികൃതർ അറിയിച്ചു.
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ബൈക്ക് ഉടമസ്ഥന്‍റെ കാമുകിയും സ്കൂൾ ജീവനക്കാരിയുമായ യുവതിയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് മനസ്സിലായത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരുമിച്ച് താമസിക്കുന്ന സമയത്ത് യുവതി 23 ലക്ഷം രൂപ മുടക്കി സമ്മാനമായി നൽകിയ ബൈക്കാണ് അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.