സന്തോഷത്തിന് മകന്‍റെ ഡ്രോയിങ് ബുക്കിലെ 'കളർഫുൾ ചിത്രം' പച്ചകുത്തി; പിണഞ്ഞത് അബദ്ധവും
text_fieldsശരീരത്തിൽ ടാറ്റൂ പതിക്കുന്നവർ കുറവല്ല. പലവട്ടം ആലോചിച്ചും ഓൺലൈനിലും മറ്റും തിരഞ്ഞുമാകും ടാറ്റൂ ഡിസൈൻ തെരഞ്ഞെടുക്കുക. എന്നാൽ, യാതൊരു അർഥവുമില്ലാത്ത സ്വന്തം മകൻ വരച്ച ചിത്രം കൈയിൽ പച്ചകുത്തുകയായിരുന്നു ഒരു അമ്മ. മകനോടുള്ള ഇഷ്ടക്കൂടുതൽ െകാണ്ട് മറ്റൊന്നും ആലോചിക്കാനും യുവതി തയാറായില്ല. മരത്തിനോടും പാറക്കല്ലിനോടുമെല്ലാം സാമ്യമുള്ളതാണ് ചിത്രം.
ടിക്ടോക് ഉപയോക്താവായ @pigeonsandfries യാതൊരു അർഥവുമില്ലാത്ത ശരീരത്തിൽ പതിച്ച ടാറ്റൂകൾ പങ്കുവെക്കാൻ വിഡിയോയിലൂടെ ആവശ്യപ്പെടുകയായിരുന്നു. അതിന് മറുപടിയായാണ് @th3victorygarden എന്ന അക്കൗണ്ട് ഉടമയായ മാതാവ് തന്‍റെ കൈയിലെ ടാറ്റൂ വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിന് അർഥമില്ലെന്ന് മാത്രമല്ല, അതിലൂടെ പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
കൈയിൽ പച്ചകുത്തിയതിന് ശേഷമാണ് ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രം തന്‍റെ മകൻ വരച്ചതല്ലെന്ന് മനസിലാക്കുന്നത്. മകന്‍റെ സുഹൃത്താണ് ചിത്രരചന പുസ്തകത്തിൽ ഈ ചിത്രം വരച്ചത്.
'എന്‍റെ മകന്‍റെ സുഹൃത്ത് വരച്ച ചിത്രമാണിത്' കൈയിലെ ടാറ്റൂ കാണിച്ച് യുവതി വിഡിയോയിൽ പറഞ്ഞു. പച്ചയും കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കളർഫുൾ ടാറ്റൂവാണ് യുവതി കുത്തിയിരിക്കുന്നത്. തന്‍റെ മകൻ വരച്ച ചിത്രമാണെന്ന് കരുതിയാണ് പച്ചകുത്തിയതെന്നും മാതാവ് വെളിപ്പെടുത്തി.
3,59,000 ത്തോളം പേരാണ് വിഡിയോ കണ്ടത്. മാതാവിന് പറ്റിയ അബദ്ധത്തിൽ രസകരമായ കമൻറുകളുമായും നിരവധിപേരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.