മരണാനന്തര ചടങ്ങുകളുടെ റിഹേഴ്സലുമായി 59കാരി; ശവപ്പെട്ടിയിൽ കിടന്നത് മണിക്കൂറുകൾ
text_fieldsസാന്റിയാഗോ: പാട്ടിനും ഡാൻസിനുമെല്ലാം ആളുകൾ റിഹേഴ്സൽ ചെയ്യാറുണ്ടെന്ന് അറിയാം. എന്നാൽ സ്വന്തം സംസ്കാര ചടങ്ങുകൾ റിഹേഴ്സൽ ചെയ്താലോ... കാണുന്നവരും കേൾക്കുന്നവരുമെല്ലാം മുഖം ചുളിക്കും.
അത്തരത്തിൽ മേയ്ര അലോൻസോയുടെ 'മരണാനന്തര' ചടങ്ങുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ജീവിച്ചിരിക്കുേമ്പാൾ സ്വന്തം മരണാനന്തര ചടങ്ങുകളുടെ റിഹേഴ്സൽ നടത്തിയിരിക്കുകയാണ് ഈ 59കാരി.
വെളുത്ത വസ്ത്രമണിഞ്ഞ് മൂക്കിൽ പഞ്ഞിവെച്ച് തലയിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചുമാണ് മേയ്ര ശവപ്പെട്ടിയിൽ കിടന്നത്. മണിക്കൂറുകളോളം മേയ്ര ശവപ്പെട്ടിയിൽ ചിലവഴിച്ചു. ചടങ്ങുകളുടെ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ജീവിച്ചിരിക്കേ നടത്തുന്ന മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും മേയ്ര തന്നെ ക്ഷണിച്ചിരുന്നു. നിരവധിപേർ പങ്കെടുക്കുകയും ചെയ്തു. പെങ്കടുക്കുക മാത്രമല്ല, ചിലർ ശവപ്പെട്ടിയുടെ ചുറ്റുംകൂടി നിന്ന് വിലപിക്കുന്നതും കരയുന്നതും വിഡിയോയിൽ കാണാം. എന്നാൽ മറ്റുചിലർ മേയ്രയുടെ അടുത്തെത്തി ചിരിക്കുന്നതും ഫോേട്ടായെടുക്കുന്നതും കാണാനാകും.
ഡൊമിനിക്കൻ റിപബ്ലിക് രാജ്യമായ സാന്‍റിയാഗോയിൽ ഏപ്രിൽ അവസാനത്തോടെയായിരുന്നു സംസ്കാര ചടങ്ങിന്‍റെ റിഹേഴ്സൽ.
റിഹേഴ്സലിനായി മേയ്ര ചിലവാക്കിയത് 710 യൂറോയാണ്. ഇതിൽ വസ്ത്രത്തിന്റെയും ശവെപ്പട്ടിയുടെയും അതിഥികൾക്ക് നൽകിയ ഭക്ഷണത്തിന്‍റെയും ചിലവുകൾ ഉൾപ്പെടും.
ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നന്ദി അറിയിച്ച 'മേയ്ര' തന്‍റെ സ്വപ്നം സഫലമായെന്നായിരുന്നു പ്രതികരിച്ചത്. നാളെ ഞാൻ ചിലപ്പോൾ മരിച്ചേക്കാം. എന്നാൽ എനിക്കുവേണ്ടി ഇനിയൊന്നും ചെയ്യേണ്ടതില്ല, കാരണം എല്ലാം ചെയ്തു കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
അതേസമയം മേയ്രയുടെ വ്യാജ സംസ്കാര ചടങ്ങുകൾക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ചിലർ മേയ്രയെ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചും രംഗത്തെത്തി. കോവിഡ് 19നെ തുടർന്ന് നിരവധിേപർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായി ഒന്നും ചെയ്യാൻ കഴിയാതിരിക്കുന്ന സമയത്ത് ഇത്തരമൊരു വ്യാജ സംസ്കാര ചടങ്ങ് സംഘടിപ്പിച്ചതിനെതിരെ രൂക്ഷ പ്രതികരണമായും നിരവധിപേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.