നാല് വർഷം മുമ്പ് മരിച്ച ഭർത്താവിന്‍റെ ഓർമ്മക്കായ് ക്ഷേത്രം പണിത് വീട്ടമ്മ
text_fieldsമരിച്ചുപോയ ഭർത്താവിനുവേണ്ടി ക്ഷേത്രം നിർമ്മിച്ച് ഭർത്താവിന്‍റെ പ്രതിഷ്ഠയെ പൂജിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഈ വീട്ടമ്മ. പ്രകാശം ജില്ലയിലെ പൊഡിലി ടൗണിലെ നിമ്മവാരം ഗ്രാമത്തിൽ 43കാരിയായ പദ്മാവതിയാണ് ഭർത്താവിന്‍റെ ഓർമ്മക്കായി ക്ഷേത്രം പണിതത്. 2017ലാണ് ഇവരുടെ ഭർത്താവ് അങ്കി റെഡ്ഡി റോഡപകടത്തിൽ മരിച്ചത്.
ഇത് പത്മാവതിയെ ഏറെ തളർത്തിയിരുന്നു. തുടർന്നാണ് ഭർത്താവിന്‍റെ ഓർമ്മക്കായി ഇവർ ക്ഷേത്രം പണിയുന്നത്. ദൈവങ്ങളുടെ വിഗ്രഹങ്ങൾക്കൊപ്പം ഇ്വിടെ അങ്കി റെഡ്ഡിയുടെ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. ഭർത്താവിനുവേണ്ടി എല്ലാ ദിവസവും ഇവർ ഇവിടെ പൂജ നടത്തും. മാർബിൾ കൊണ്ട് നിർമ്മിച്ച ഭർത്താവിന്‍റെ പ്രതിഷ്ഠയിൽ മാല ചാർത്തുകയും അതിന് മുന്നിൽ നിന്ന് എല്ലാ ദിവസവും പ്രാർഥിക്കുകയും ചെയ്യും.
ഭർത്താവ് ഇപ്പോഴും തന്‍റെ കൂടെയുണ്ടെന്ന് ഇവർ പറയുന്നു. ഒരിക്കൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഭർത്താവ് തനിക്കുവേണ്ടി ക്ഷേത്രം നിർമ്മിക്കുകയും വിഗ്രഹം സ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നന്നാണ് പത്മാവതി പറയുന്നത്. അതിനുശേഷമാണ് ഇവർ ക്ഷേത്രം നിർമ്മിച്ച് പൂജയും കർമങ്ങളും ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഭർത്താവിന്‍റെ സുഹൃത്തുക്കളായ തിരുപ്പതി റെഡ്ഡിയുടെയും മകൻ ശിവശങ്കറിന്‍റെയും സഹായത്താലാണ് അങ്കി റെഡ്ഡിയുടെ രൂപത്തിൽ വിഗ്രഹം മാർബിളിൽ കൊത്തി എടുത്തത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ഇവർ അന്നദാനവും നടത്താറുണ്ട്. പത്മാവതിയുടെ ക്ഷേത്രത്തിന്‍റെ വാർത്തയും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.