അത്ഭുതം ഈ രക്ഷപ്പെടൽ; കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് വീണത് തെരുവിലൂടെ നടന്ന സ്ത്രീയുടെ തലയിൽ -VIDEO
text_fieldsസൂറത്ത്: വലിയ അപകടത്തിൽ പെട്ടിട്ടും കാര്യമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ നിരവധി അനുഭവങ്ങളുണ്ട്. അത്തരത്തിലൊരു അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തെരുവിലൂടെ നടക്കുകയായിരുന്ന സ്ത്രീയുടെ തലയിൽ കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് വീഴുന്നതാണ് സംഭവം.
അപാർട്ട്മെന്‍റുകൾക്കിടയിലെ തെരുവിലൂടെ ഒരു സ്ത്രീ നടക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ഉടൻ മുകളിൽ നിന്ന് വലിയൊരു കുടിവെള്ള ടാങ്ക് ഇവരുടെ ദേഹത്തേക്ക് വീഴുകയാണ്. അടിഭാഗം ചിതറിയ ടാങ്കിനകത്ത് ഇവർ പൂർണമായും അകപ്പെടുന്നു. വലിയ അത്യാഹിതം സംഭവിച്ചെന്ന് കരുതി സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുന്നുണ്ട്. എന്നാൽ, കാര്യമായ പരിക്കൊന്നും കൂടാതെ സ്ത്രീ ടാങ്കിനുള്ളിൽ നിന്ന് എഴുന്നേൽക്കുന്നതാണ് വിഡിയോ.
ഗുജറാത്തിലെ സൂറത്തിൽ നടന്ന സംഭവമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സ്ത്രീക്ക് വലിയ അപകടം സംഭവിച്ചെന്നാണ് വിഡിയോ കാണുമ്പോൾ തോന്നിയതെന്നും, കാര്യമായ പരിക്കില്ലെന്നറിഞ്ഞതിൽ ആശ്വാസമുണ്ടെന്നും പലരും കമന്‍റ് ചെയ്യുന്നു. വിഡിയോയിൽ ഇവർ കൈയിൽ ഒരു പഴം തിന്നുകൊണ്ട് വരുന്നതായി കാണാം. 'ദിവസവും ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റിനിർത്താം' എന്നാണ് ഒരാൾ വിഡിയോ പങ്കുവെച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.