മലഞ്ചെരുവിൽ ആസ്വദിച്ച് ഊഞ്ഞാലാടുന്നതിനിടെ 6000 അടിയുടെ മുകളിൽനിന്ന് താഴേക്ക് -ഞെട്ടിക്കുന്ന വിഡിയോ
text_fieldsഉയർന്നുനിൽക്കുന്ന മലഞ്ചെരുവിന്‍റെ ഒരു ഭാഗത്ത് ആസ്വദിച്ച് ഊഞ്ഞാലാടുന്നതിനിടെ 6000 അടി മുകളിലുള്ള മലനിരയിൽനിന്ന് താഴേക്ക് വീഴുന്ന യുവതികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. റഷ്യയിൽ നിന്നുള്ളതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ.
റഷ്യയിലെ സുലക് മലയിടുക്കിലാണ് സംഭവം. മലഞ്ചെരുവിൽ സ്ഥാപിച്ചിരിക്കുന്ന ഊഞ്ഞാലിൽ രണ്ടു യുവതികൾ കയറിയിരിക്കുന്നത് വിഡിയോയിൽ കാണാം. ഒരാൾ പിറകിൽനിന്ന് ഉൗഞ്ഞാലാട്ടി വിടുന്നതും ദൃശ്യങ്ങളിലുണ്ട്.
ആസ്വദിച്ച് ഊഞ്ഞാലാടുന്നതിനിടെ അത് െപാട്ടി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. 6000അടി മുകളിൽനിന്നാണ് ഇവർ ഊഞ്ഞാലാടിയിരുന്നത്. മലയുടെ താഴേക്ക് വീണ രണ്ടുപേരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചല്ല ഊഞ്ഞാൽ സ്ഥാപിച്ചതെന്നും അതിനാലാണ് രണ്ടു യുവതികൾ വീണതെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.
അതേസമയം അപകടത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നിരവധിപേരാണ് ഞെട്ടൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.