ലോക ഗജദിനമേല്ല, ഒരു കൂട്ടയോട്ടമാകാം
text_fieldsലോകഗജദിനമാണെന്ന് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു, കാട്ടിൽ ഒരു കൂട്ടയോട്ട മത്സരംതന്നെ സംഘടിപ്പിച്ചു ഗജരാജൻമാർ. സ്കൂൾ വിട്ട് കുട്ടികൾ ഓടുന്നതുപോലെ കൊമ്പൻമാരും പിടിയാനകളും കുട്ടിയാനകളും മണൽപരപ്പിലൂടെ ഓടുന്നു. മണൽപരപ്പിലൂടെയുള്ള ആനകളുടെ കൂട്ടയോട്ടം ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫിസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
ലോകഗജദിനാഘോഷത്തിെൻറ ഭാഗമാകാൻ ഒാട്ടമത്സരം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'എല്ലാ ദിവസവും അമ്പതോളം ആനകൾ വേട്ടയാടലിന് ഇരയാകുന്നു. ഇനി അവരെ വേട്ടയാടരുത്. കാട്ടുകൊമ്പൻമാർ എന്നും സ്വസ്ഥമായി വിഹരിക്കട്ടേ' എന്നും സുശാന്ത് കുറിച്ചു. വിഡിയോ നിരവധിപേർ റീട്വീറ്റ് ചെയ്തു. ഇത്രയധികം ആനകളുടെ കൂട്ടയോട്ടം കൗതുകമാണെന്ന് വിഡിയോ റീട്വീറ്റ് ചെയ്ത പലരും അഭിപ്രായപ്പെട്ടു.
Running to be part of world elephants day celebrations😎
— Susanta Nanda IFS (@susantananda3) August 12, 2020
With 50 elephants estimated to be vulnerable to poaching every day, say no to ivory for this majestic giants to roam forever.. pic.twitter.com/JHt0rZwGkk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.