സൊമാറ്റോ ജീവനക്കാരന് ബൈക്ക് വാങ്ങാൻ പിരിവ് നടത്തി സമൂഹമാധ്യമം
text_fieldsസമൂഹ മാധ്യമങ്ങൾ സംസാരങ്ങളുടേയും കഥകളുടേയും മാത്രമല്ല. പലപ്പോഴും പരസ്പര സഹായത്തിന്‍റേയും കൂടി ഇടമാകാറുണ്ട്. യാദൃശ്ചികമായി ചിലർ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമാകും ചിലരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന വലിയ സംഭവങ്ങളാകുക. ഇത്തരത്തിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റാണ് സോമാറ്റോ ഡെലിവറി ജീവനക്കാരനായ ദുർഗ മീണ എന്ന 31കാരന്‍റെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവന്നത്.
രാജസ്ഥാൻ സ്വദേശിയായ ആദിത്യ ശർമ എന്ന യുവാവാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം കൃത്യസമയത്ത് തന്നെ ലഭിച്ചു. എന്നാൽ തന്നെ അത്ഭുതപ്പെടുത്തിയത് ഡെലിവറി ജീവനക്കാരന്റെ വാഹനമായിരുന്നുവെന്നാണ് ശർമ കുറിച്ചത്. 42ഡിഗ്രിയോളം ചൂടുള്ള സമയത്ത് സൈക്കിളിലാണ് ജീവനക്കാരൻ ഡെലിവറി നടത്തുന്നത്. സൈക്കിളിൽ ഡെലിവറി നടത്തുന്നതിനെ കുറിച്ച് നടത്തിയ സംഭാഷണത്തിലാണ് താൻ 12 വർഷമായി അധ്യാപകനായിരുന്നുവെന്നും കോവിഡ് കാരണം സ്കൂളുകൾ അടച്ച സാഹചര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തെരഞ്ഞെടുത്തതാണ് ഡെലിവറി ജോലിയെന്നും ജീവനക്കാരൻ പറഞ്ഞത്.
ബി.കോമിൽ ബിരുദം നേടിയ ദുർഗക്ക് എം.കോം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. സാമ്പത്തികമായി പിന്നോക്കമായതിനാൽ സൊമാറ്റോയിൽ ജോലി തേടുകയായിരുന്നുവെന്നും ശർമ ട്വിറ്ററിൽ കുറിച്ചു. ലാപ്ടോപ്പ് ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ സാധിക്കാതിരുന്നതാണ് ജോലി നഷ്ടപ്പെടാൻ കാരണമായതെന്നും ജീവനക്കാരൻ പറയുന്നു.
ദുർഗയുടെ കഥ ട്വീറ്റ് ചെയ്ത അൽപ നിമിഷങ്ങൾക്ക് ശേഷമാണ് തന്‍റെ ഫോളോവേഴ്സിന്‍റെ സഹായത്തോടെ ദുർഗക്ക് ബൈക്ക് വാങ്ങാനായി 75000 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ ശർമ ശേഖിച്ചത്. പിന്നാലെ ദുർഗ പുതിയ വാഹനവും ബുക്ക് ചെയ്തു. പുതിയ വാഹനവുമായുള്ള ദുർഗയുടെ ചിത്രം ശർമ തന്നെയാണ് ട്വിറ്ററിർ പങ്കുവച്ചത്.
നിരവധി പേരാണ് ജീവനക്കാരനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ശർമക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.