‘വെള്ള നിറത്തിലുളള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി’; വൈറൽ വിഡിയോയുടെ പിന്നിലെ യാഥാർഥ്യം ഇതാണ്
text_fieldsവെളുത്ത രാജവെമ്പാലയെ കാട്ടിലേക്ക് അയക്കുന്നതെന്ന പേരിൽ കഴിഞ്ഞ ദിവസം ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വെള്ള നിറത്തിലുളള മൂര്‍ഖന്‍പാമ്പിനെ കോയമ്പത്തൂരിലെ പോടന്നൂറില്‍ കണ്ടെത്തി എന്നാണ് വിഡിയോ പ്രചരിച്ചവർ അവകാശപ്പെട്ടിരുന്നത്. തുടർന്ന് ഇത്തരം പാമ്പുകൾ ഉണ്ടോ എന്നുള്ള അന്വേഷണങ്ങളും വ്യാപകമായി.
വെളുത്ത മൂർഖൻ
രാജവെമ്പാലകളെ ചിത്രങ്ങളിലെങ്കിലും കാണാത്തവര്‍ കുറവായിരിക്കും. കേരളത്തിലെ കാടുകളിലും നാട്ടുപ്രദേശങ്ങളിലും സാധാരണയായി രാജവെമ്പാലകളെ കാണാറുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ഇളം കറുപ്പും ചാരനിറത്തിലുള്ള വളയങ്ങളുള്ളതോ ആയിരിക്കും. എന്നാല്‍ കാഴ്ചക്കാരെയെല്ലാം അതിശയിപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വെളുത്ത നിറത്തിലുള്ള ഒരു രാജവെമ്പാലയെ കാട്ടിലേക്ക് തിരിച്ചയക്കുന്ന വിഡിയോ പ്രചരിച്ചു. പങ്കുവയ്ക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പന്ത്രണ്ടായിരം പേരാണ് വീഡിയോ കണ്ടത്.
ചൊവ്വാഴ്ചയാണ് അഞ്ചടിയോളം നീളം വരുന്ന പാമ്പിനെ ആള്‍താമസമുള്ളയിടത്ത് കണ്ടെത്തിയത്. യഥാർഥത്തിൽ ഇത് വെളുത്ത നിറമുള്ള മൂർഖൻ തെന്നയാണ്. ആൽബിനിസം രോഗാവസ്ഥയാണ് പാമ്പിന്റെ വെളുത്ത നിറത്തിനു പിന്നില്‍. തമിഴ്നാട്ടിലെ കുറിച്ചി ശക്തി നഗറിലെ വീട്ടു പറമ്പില്‍ നിന്ന് തമിഴ്നാട് വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ ട്രസ്റ്റ് അംഗങ്ങളാണ് ഈ വെളുത്ത രാജവെമ്പാലയെ പിടികൂടിയത്. ഡബ്ല്യു.എന്‍.ടി.സി വളണ്ടിയറായ മോഹനനാണ് ആൽബിനോ പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് ഈ അപൂര്‍വ്വ രാജവെമ്പാലയെ കഴിഞ്ഞ ദിവസം കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആനക്കട്ടി റിസർവ് വനത്തിലേക്ക് തിരിച്ച് വിട്ടു. ജൈവവൈവിധ്യത്താല്‍ സമ്പന്നമായതിനാലാണ് ആനക്കട്ടി മേഖല തിരഞ്ഞെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.
പൂര്‍ണ്ണമായും വെളുത്ത നിറമുള്ള രാജവെമ്പാലയ്ക്ക് അഞ്ചടി നീളമുണ്ട്. ജനിതക പരിവർത്തനം കാരണമാണ് രാജവെമ്പാലയ്ക്ക് വെളിത്ത നിറം ലഭിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെലാനിന്‍റെയും പിഗ്മെന്‍റുകളുടെയും വലിയ തോതിലുള്ള അഭാവം ഈ രാജവെമ്പാലയുടെ സ്വാഭാവിക നിറം ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ നിറംമാറ്റം സംഭവിക്കുന്ന പാമ്പുകള്‍ പൊതുവെ വെളുത്ത നിറത്തിലോ മഞ്ഞ നിറത്തിലോ ആണ് കണപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലുമാണ് സാധാരണയായി രാജവെമ്പാലകളെ കാണാറുള്ളത്.
വലിയ തോതില്‍ വിഷമുള്ളതിനാല്‍ ഇവ മനുഷ്യജീവന് വലിയ ഭീഷണിയാണ്. ഇവയുടെ കടിയേറ്റയുടനെ ചികിത്സിച്ചില്ലെങ്കില്‍ പക്ഷാഘാതമോ മരണമോ വരെ സംഭവിക്കാം. പോടന്നൂര്‍ മേഖലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൂന്ന് വട്ടമാണ് ആല്‍ബിനോ കോബ്രകളുടെ മാത്രം സാന്നിധ്യം രേഖപ്പെടുത്തിയത്. പാമ്പുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നാശം നേരിടുന്നതാണ് പ്രദേശത്ത് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നതിന് കാരണമായി വന്യജീവി പ്രവര്‍ത്തകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.