Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightവാ​ട്സ്ആ​പ് ഗൈ​സ്

വാ​ട്സ്ആ​പ് ഗൈ​സ്

text_fields
bookmark_border
വാ​ട്സ്ആ​പ് ഗൈ​സ്
cancel

സാ​​ങ്കേ​തി​ക​രം​ഗം പു​ത്ത​ൻ സാ​ധ്യ​ത​ക​ൾ തേ​ടി​പ്പോ​കു​മ്പോ​ൾ അ​തി​നൊ​പ്പം, അ​ല്ലെ​ങ്കി​ൽ അ​ൽ​പം മു​ന്നി​ൽ ന​ട​ക്കാ​ൻ വാ​ട്സ്ആ​പ് ഒ​രു​ങ്ങു​ന്നു. പു​തി​യ നി​ര​വ​ധി ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് വാ​ട്സ്ആ​പി​ന്റെ അ​പ്ഡേ​റ്റു​ക​ൾ എ​ത്തു​ന്ന​ത്.

വി​ഡി​യോ കാ​ളി​ലാ​ണ് വാ​ട്സ്ആ​പി​ന്റെ ഒ​രു പ​രീ​ക്ഷ​ണം. വി​ഡി​യോ കാ​ളു​ക​ളി​ല്‍ ഫി​ൽ​റ്റ​റു​ക​ളും എ.​ഐ പ​ശ്ചാ​ത്ത​ല​ങ്ങ​ളു​മ​ട​ക്കം ഉ​ൾ​ക്കൊ​ള്ളി​ക്കാ​വു​ന്ന​താ​ണ് ഫീ​ച്ച​ർ. അ​ധി​കം വൈ​കാ​തെ​ത​ന്നെ പു​തി​യ അ​പ്ഡേ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തും. ലോ ​ലൈ​റ്റ് മോ​ഡ് ഫീ​ച്ച​റാ​ണ് മ​റ്റൊ​രു അ​പ്ഡേ​റ്റ്. ഇ​രു​ണ്ട ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ, വെ​ളി​ച്ച​ത്തോ​ടെ വി​ഡി​യോ കാ​ൾ സാ​ധ്യ​മാ​ക്കു​ക​യാ​ണ് ഈ ​ഫീ​ച്ച​ർ ചെ​യ്യു​ന്ന​ത്. ഈ ​ഫീ​ച്ച​ര്‍ ആ​ക്ടി​വ് ആ​ക്കി​യാ​ൽ ഫ്രെ​യി​മി​ന്റെ വെ​ളി​ച്ചം കൂ​ടും. ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ ഇ​വ ഓ​ഫ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​അ​പ്ഡേ​റ്റ്. എ​ന്നാ​ൽ ഏ​തെ​ല്ലാം വേ​ർ​ഷ​നു​ക​ളി​ൽ ഇ​ത് ആ​ക്ടി​വ് ആ​കും എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റ്സ് ചാ​റ്റ്സ് ടാ​ബ് ആ​ണ് മ​റ്റൊ​രു ഫീ​ച്ച​ർ. പു​തി​യ ബീ​റ്റ വേ​ർ​ഷ​നി​ല്‍ ഈ ​ഫീ​ച്ച​ർ മെ​റ്റ പ​രീ​ക്ഷി​ച്ച് തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. മു​മ്പ് ക​ണ്ട സ്റ്റാ​റ്റ​സു​ക​ള്‍ ചാ​റ്റ് ടാ​ബി​ല്‍നി​ന്നു​ത​ന്നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്ന​താ​ണ് ഈ ​ഫീ​ച്ച​ർ. ഇ​തു​കൂ​ടാ​തെ ചാ​റ്റു​ക​ള്‍ക്ക് പ്ര​ത്യേ​ക തീ​മു​ക​ള്‍ ന​ല്‍കു​ന്ന ഫീ​ച്ച​റും ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp features
News Summary - WhatsApp Guide
Next Story