ഇനി കാണാൻ ചെലവ് കൂടും
text_fieldsയൂ ട്യൂബ് കാണൽ ഇനി മുമ്പത്തെപ്പോലെയാകില്ല, ചെലവ് അൽപം കൂടും. ഗൂഗ്ൾ നൽകുന്ന പരസ്യമില്ലാത്ത സബ്സ്ക്രിപ്ഷനായ യൂട്യൂബ് പ്രീമിയത്തിന് ഇന്ത്യയിൽ നിരക്കുകൾ വർധിപ്പിച്ച് പ്രഖ്യാപനം വന്നിരിക്കുന്നു. ഫാമിലി, സ്റ്റുഡന്റ്, ഇന്റിവിജ്വൽ പ്ലാനുകൾ അടക്കം എല്ലാ പ്ലാനുകളിലും നിരക്കു വർധനയുണ്ട്. ഈ വിവരം ഇമെയിൽ വഴി ഉപയോക്താക്കളെ അറിയിച്ചതായി യൂട്യൂബ് വ്യക്തമാക്കി.
അഞ്ച് അംഗങ്ങൾക്ക് കാണാവുന്ന ഫാമിലി പ്ലാനിലാണ് വർധന കൂടുതൽ. മറ്റു പ്ലാനുകളിലും ആനുപാതികമായ വർധനയുണ്ടായിട്ടുണ്ട്. ഗൂഗ്ൾ നൽകുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം. ഈ സംവിധാനം വഴി പരസ്യങ്ങളില്ലാതെ തുടർച്ചയായി യൂ ട്യൂബ് കാണാൻ സാധിക്കും. മാത്രമല്ല യൂട്യൂബ് മ്യൂസിക്കും ഇവർക്ക് ലഭ്യമാവും. ഡൗൺലോഡ് ചെയ്ത് പിന്നീട് കാണാവുന്ന സംവിധാനവും പ്രീമിയത്തിലുണ്ട്. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.