സപ്തതിയിൽ ഉലകനായകന് രാജ്യസഭ യോഗം?
text_fieldsഇന്ത്യൻ സിനിമയിലെ ഉലകനായകൻ സപ്തതിയിലേക്ക് കടക്കുകയാണ്. അടുത്ത വ്യാഴാഴ്ചയാണ് കമൽഹാസന്റെ എഴുപതാം പിറന്നാൾ. 1960ൽ, ആറാം വയസ്സിൽ ജെമിനി ഗണേശനും സാവിത്രിക്കുമൊപ്പം ‘കളത്തൂർ കണ്ണമ്മ’യിലൂടെ അരങ്ങേറിയ, ചലച്ചിത്രലോകത്ത് എത്തിപ്പിടിക്കാവുന്നതെല്ലാം നേടിയ കമൽഹാസൻ പുതിയൊരു പാതയിലാണിപ്പോൾ.
അതുസംബന്ധിച്ച ചില വാർത്തകളും പുറത്തുവരുന്നുണ്ട്. സപ്തതിയിൽ അദ്ദേഹത്തിന് രാഷ്ട്രീയ ശുക്രദശ തെളിയുമോ? തെളിയുമെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളുടെ പക്ഷം. ‘മക്കൾ നീതി മയ്യം’ എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചിട്ടും കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. കമൽഹാസൻ അടുത്ത വർഷം രാജ്യസഭയിൽ എത്തിയേക്കുമെന്നാണ് വാർത്തകൾ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ മുന്നണിയിൽ കമലിന്റെ പാർട്ടി ചേർന്നിരുന്നു. ധാരണപ്രകാരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭ സീറ്റ് കമലിന് നൽകണം.
അടുത്ത ജൂലൈയിൽ തമിഴകത്ത് ആറ് രാജ്യസഭ സീറ്റുകളാണ് ഒഴിവുവരുന്നത്. നിലവിലെ കക്ഷിനില അനുസരിച്ച് അതിൽ നാലെണ്ണമെങ്കിലും ഡി.എം.കെക്ക് ലഭിക്കേണ്ടതാണ്. ഡി.എം.കെയുടെ മൂന്നുപേരുടെ കാലാവധി മാത്രമാണ് ആ സമയത്ത് അവസാനിക്കുന്നത്. അഥവാ, സ്റ്റാലിന്റെ പാർട്ടിക്ക് ഒരു സീറ്റ് അധികം ലഭിക്കുമെന്നർഥം. ഈ അധിക സീറ്റ് കമൽഹാസന് ലഭിക്കുമെന്നാണ് വിവരം. പിറന്നാൾ ദിനം കമൽഹാസൻ തിരുവനന്തപുരത്തായിരിക്കും ചെലവഴിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.