Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_right'ടേബിൾ ടെന്നീസ്​...

'ടേബിൾ ടെന്നീസ്​ ബെല്‍ജിയം ഓപണ്‍: സതിയന്‍ ജ്ഞാനശേഖരന്

text_fields
bookmark_border
ടേബിൾ ടെന്നീസ്​ ബെല്‍ജിയം ഓപണ്‍: സതിയന്‍ ജ്ഞാനശേഖരന്
cancel

ന്യൂഡല്‍ഹി: ബെല്‍ജിയം ഓപണ്‍ ടേബ്ള്‍ടെന്നിസ് കിരീടം ഇന്ത്യയുടെ സതിയന്‍ ജ്ഞാനശേഖരന്. ബെല്‍ജിയത്തിന്‍െറ ന്യുയിടിങ്ക് സെഡ്രികിനെ ഫൈനലില്‍ 4-0ത്തിന് തോല്‍പിച്ചാണ് ചെന്നൈ സ്വദേശിയായ സതിയന്‍െറ അഭിമാനകരമായ നേട്ടം. സ്കോര്‍: 15-13, 11-6, 11-2, 17-15. അചന്ത ശരത് കമലിന് ശേഷം അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യന്‍ താരമാണ് 24കാരനായ ഈ താരം. രണ്ടാം റൗണ്ടില്‍ ലോക റാങ്കിങ്ങിലെ 103ാം സ്ഥാനക്കാരനായ ജോണ്‍ പേഴ്സനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 75ാം നമ്പര്‍ താരം സ്റ്റീഫന്‍ മെംഗലിനെയും മറികടന്നായിരുന്നു സതിയന്‍െറ ഫൈനലിലേക്കുള്ള കുതിപ്പ്. ലോക റാങ്കിങ്ങില്‍ 160ാമനാണ് സതിയന്‍.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:table tennisbeljiam opensathiyan knhan shekaran
Next Story