ലോക പാരാലിമ്പിക് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങി അൽഐൻ
text_fields2022 ലോക പാരാലിമ്പിക് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് യു.എ.ഇയെ പ്രതിനിധീകരിച്ച് അബുദാബി ആദിത്യമരുളും. 2022 നവംബർ 3 മുതൽ 17വരെ അൽഐനിലെ ഇക്വസ്ട്രിയൻ, ഷൂട്ടിംഗ് ആൻഡ് ഗോൾഫ് ക്ലബ്ബിലെ ഷൂട്ടിങ് റേഞ്ചിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. പശ്ചിമേഷ്യയിലും ഉത്തരാആഫ്രിക്കയിലുമായി ആദ്യമായാണ് അന്താരാഷ്ട്ര മത്സരത്തിന് വേദിയൊരുങ്ങുന്നത്. ഭിന്നശേഷിക്കാർക്കായുള്ള സായിദ് ഹയർ ഓർഗനൈസേഷൻ(ഇസഡ്.എച്ച്.ഒ) സെക്രട്ടറി ജനറൽ അബ്ദുല്ല അബ്ദുല്ലലി അൽ ഹുമൈദാന്റെ സാന്നിധ്യത്തിൽ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഇസ്മായിൽ അൽ കമാലിയും
ഇന്റർനാഷണൽ ഷൂട്ടിംഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഷൂട്ടിംഗ് പാരാ സ്പോർട്സ് ചെയർപേഴ്സൺ ഗിസ്ലെയ്ൻ ബ്രൈസും കരാർ ഒപ്പുവച്ചു. വിവിധ സംഘടനയുടെ നേതാക്കളും അന്താരാഷ്ട്ര ഷൂട്ടിങ് കമ്മിറ്റിയും ഒപ്പുവെക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 500ലധികം കായികതാരങ്ങളും അവരുടെ പരിശീലകരും പ്രതിനിധി സംഘങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ടൂർണമെന്റിലെ പ്രകടനം അടിസ്ഥാനമാക്കി 31അത്ലറ്റുകൾക്ക് 2024ലെ പാരീസ് പാരാലിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുമെന്ന് അന്താരാഷ്ട്ര ഷൂട്ടിങ് കമ്മിറ്റി അറിയിച്ചു. പങ്കെടുക്കുന്ന കായികതാരങ്ങൾ ആൺ-പെൺ വിഭാഗങ്ങളിലും വ്യക്തിഗത, ടീം മത്സരങ്ങളും ഉൾപ്പെടെ 27 വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഈ മത്സരങ്ങൾ എയർ പ്രഷർ പിസ്റ്റൾ, ഫയർ ആൻഡ് റൈഫിൾ എയർ പ്രഷർ, ഫയർ(സിക്ടൂൺ) എന്നിവയിൽ വിവിധ ദൂരങ്ങളിലുള്ള മത്സരങ്ങൾ ഉണ്ടാകും. ചരിത്രത്തിലാദ്യമായി, അന്ധരായ അത്ലറ്റുകൾക്കായി ഔദ്യോഗിക ഷൂട്ടിങ് മത്സരങ്ങളും ടൂർണമെന്റിൽ ഉൾപ്പെടുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.